HOME
DETAILS
MAL
പിണറായിക്കു വേണ്ടി വി.എസ് ധര്‍മടത്ത്
backup
April 21 2016 | 06:04 AM
കണ്ണൂര്‍: പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ധര്‍മടത്തെത്തി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് വി.എസ് തരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലശേരി ധര്‍മടത്തെ പൊതുവേദിയിലെത്തിയത്. പിണറായി വിജയന് അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് വി.എസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മാത്രം 31 അഴിമതിക്കേസുകളും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതിക്കേസുകളും ഉണ്ട്. ഇവരാണ് അഴിമതി രഹിത സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. മന്ത്രി ജയലക്ഷ്മി ഒഴികെ എല്ലാവരും അഴിമതിക്കാരാണ്. യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ച് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്നും സംരക്ഷിക്കുകയാണുണ്ടായത്. 2920 ഏക്കര്‍ ഭൂമിയാണ് ഈ സര്‍ക്കാര്‍ ആകെ ദാനം ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം പ്രസംഗത്തിലുടനീളം യുഡിഎഫിനെതിരെ ശക്തമായ വിമര്‍ശനമാണുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."