HOME
DETAILS
MAL
കടല്കൊലകേസ്: ഇറ്റാലിയന്‍ നാവികരെ ഉപാധികളോടെ വിട്ടയക്കാമെന്ന് ഇന്ത്യ
backup
April 21 2016 | 09:04 AM
ന്യൂഡല്‍ഹി: കടല്‍കൊലക്കേസിലെ പ്രതിയായ ഇറ്റാലയന്‍ നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് ഇന്ത്യ. അന്താരാഷ്ട്ര മധ്യസ്ഥ കോടതിയിലാണ് നാവികനായ സാല്വത്രേ ജിറോണിനെ ഉപാധികളോടെ വിട്ടയക്കാമെന്ന ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഇറ്റലി വിട്ടു പോകരുത്, പാസ്പോര്‍ട്ട് ഇറ്റലിയില്‍ നല്‍കണം എന്നിങ്ങനെയുള്ള ഉപാധികളാണ് ഇന്ത്യ മുന്നോട്ട വെച്ചിരിക്കുന്നത്.
ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ ഇറ്റലി നല്കിയ അപേക്ഷയെ തുടര്‍ന്നാണ് വിചാരണ നടക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന ഇറ്റലിയിലാണ്. രണ്ട് മലയാളി മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ 2012-ലാണ് ഇരുവരും അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."