അറുപത് ഏക്കറോളം നെല്‍കൃഷി ഉണങ്ങി
ഷൊര്‍ണൂര്‍: വെള്ളം ലഭിക്കാത്തതിനു തുടര്‍ന്ന് മുണ്ടായയില്‍ അറുപത് ഏക്കറോളം നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മുണ്ടായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിലച്ചതാണ് കൃഷി ഉണങ്ങാന്‍ കാരണമായത്. 1967ലാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് പൂവ്വല്‍ കൃഷിയാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. മുപ്പത് എച്ച്.പിയുടെയും 20 എച്ച്.പിയുടെയും മോട്ടോറുകളുടെ സഹായത്താല്‍ പുഴയില്‍നിന്ന് വെള്ളം പമ്പ് ചെയ്താണ് ഇവിടത്തുകാര്‍ കൃഷി ചെയ്തിരുന്നത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി മോട്ടോറുകള്‍ നിലച്ചതിനെ തുടര്‍ന്ന് വെള്ളം പമ്പ് ചെയ്യാനും കഴിയാതെയായി.
പുഴയില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് പോകുന്ന കനാല്‍ പുല്ലുകളും, കുറ്റിക്കാടുകളും വളര്‍ന്ന് കനാല്‍ കാണാനും കൂടി കഴിയാത്ത അവസ്ഥയാണുള്ളത്.
സൗജന്യമായി ലഭിച്ച നെല്‍വിത്ത് ഉപയോഗിച്ചാണ് ഇക്കുറി കൃഷി ആരംഭിച്ചത്. എന്നാല്‍ മഴയില്ലാത്തതും വെള്ളം ലഭിക്കാതെയും വന്നപ്പോള്‍ കൃഷിക്കാര്‍ നട്ടം തിരിയുകയാണ്.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധികൃതരുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."