HOME
DETAILS
MAL
പരവൂര്‍ വെടിക്കെട്ടപകടം: മുഖ്യ കരാറുകാരന് കൃഷ്ണന്‍കുട്ടി അറസ്റ്റില്‍
backup
April 21 2016 | 15:04 PM
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരന് കൃഷ്ണന്‍കുട്ടി അറസ്റ്റില്‍. കൊല്ലം പാരിപ്പള്ളിയില്‍ വച്ചാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വെടിക്കെട്ടപകടത്തെതുടര്ന്ന് ഇയാള്‍ ഒളിവിലായിരുന്നു. വെടിക്കെട്ട് നടത്തിയ കരാര്‍ സംഘത്തിലെ മുഖ്യകരാറുകാരനായിരുന്നു കൃഷ്ണന്‍കുട്ടി. അറസ്റ്റിലാകുമ്പോള്‍ ഭാര്യ അനാര്‍ക്കലിയും ഒപ്പമുണ്ടായിരുന്നു. അനാര്‍ക്കലിയുടെ പേരിലാണ് വെടിക്കെട്ടിന്റെ ലൈസന്‍സ് എന്നതിനാല്‍ ഇവരും കേസില്‍ പ്രതിയാണ്. ഇതിനുമുമ്പ് രണ്ടു തവണ കൃഷ്ണന്‍കുട്ടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 29ലേക്ക് മാറ്റിവച്ചിരുന്നു.
കൃഷ്ണന്‍കുട്ടിയുടെ തൊഴിലാളികളായ പത്തനാപുരം തലവൂര്‍ ഞാറയ്ക്കല്‍ സജി ബേബി, സഹോദരന് സൈബു ബേബി,തലവൂര്‍ അജിത് ഭവനില്‍ അജി എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അപകടത്തില്‍ മരിച്ച കരാറുകാരന് സുരേന്ദ്രന്റെ മകന് ദീപു (28) സുരേന്ദ്രന്റെ തൊഴിലാളി മയ്യനാട് സ്വദേശി ഹാരിസ് (23) ക്ഷേത്രം ദേവസ്വം കമ്മിറ്റി അംഗം ജി. സുരേഷ് ബാബു (63) എന്നിവരെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. മത്സരക്കമ്പത്തിന് മുന്നില്‍ നിന്നയാളായിരുന്നു കൃഷ്ണന്‍കുട്ടി. അതിനാല്‍ തന്നെ ഇയാളെ ചോദ്യം ചെയ്താല്‍ വെടിക്കെട്ടപകടത്തിന്റെ കാരണങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."