HOME
DETAILS

വാഹനപരിശോധനയ്ക്കിടെ അപകടം യുവാക്കളെ വഴിയില്‍ ഉപേക്ഷിച്ച പൊലിസിനെതിരേ നടപടിയുമായി മനുഷ്യാവകാശ കമ്മിഷന്‍

  
backup
September 23 2016 | 01:09 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95


തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്.ഐ ഹാന്‍ഡിലില്‍ പിടിച്ചതിനെ തുടര്‍ന്ന്  നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നു തെറിച്ചു വീണ്
പരുക്കേറ്റ  യുവാക്കളെ പൊലസ് വഴിയില്‍ ഉപേക്ഷിച്ച് പോയെന്ന പരാതിയില്‍  സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.
പരുക്കേറ്റ യുവാവിന് വിദഗ്ധ ചികിത്സ നല്‍കിയില്ലെന്ന പരാതിയില്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെയും  അന്വേഷണം നടത്തും.
മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗത്തോട്  സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.   അന്വേഷണ വിഭാഗത്തിലെ ഡി.വൈ.എസ്.പി, സി.വിനോദായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.  കേസ് ഒക്‌ടോബറില്‍  വീണ്ടും പരിഗണിക്കും.
മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി യുവില്‍ കഴിയുന്ന വെട്ടുകാട് നൗഫി മന്‍സിലില്‍ നൗഫിക്ക് ചികിത്സ നല്‍കുന്നില്ലെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തിര വിശദീകരണം സമര്‍പ്പിക്കണം.  തലയ്ക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള നൗഫിയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പൊലസിന്റെ നീക്കമെന്ന് നൗഫിയുടെ അമ്മ ഷാഹിദ കമ്മിഷനില്‍ നേരിട്ട് മൊഴി നല്‍കി. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണമാണ് ഷാഹിദ ഉന്നയിച്ചിരിക്കുന്നതെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
ഈ മാസം 19ന് കോവളം വാഴമുട്ടത്തായിരുന്നു സംഭവം.  അപകടത്തില്‍ പരുക്കേറ്റ എസ്.ഐയും ബൈക്ക് യാത്രികരായ യുവാക്കളും ആശുപത്രിയിലാണ്. ഹെല്‍മറ്റ് ധരിക്കാത്ത യുവാവ് ഓടിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ എസ്.ഐ വലിച്ച് തള്ളിയിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.  
പൊലിസുകാരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നും  ദൃക്‌സാക്ഷികളുടെ മൊഴി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നൗഫിയുടെ അമ്മ ഷാഹിദയും ഷിബുവിന്റെ അമ്മ ഇസബെല്ലും സമര്‍പ്പിച്ച പരാതികളിലാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago