മണ്ണിനേയും പ്രകൃതിയേയും നെഞ്ചോട് ചേര്‍ത്ത് യുവ കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു
രാജാക്കാട്: ബഡിംഗിലൂടെ വര്‍ണ്ണ വസന്തം വിരിയിക്കുകയാണ് മണ്ണിനേയും പൂക്കളെയും സ്‌നേഹിക്കുന്ന ബൈസണ്‍വാലി ഇരുപതേക്കര്‍ കുഴിക്കാട്ട് മറ്റത്തില്‍ സുരേന്ദ്രന്‍ എന്ന യുവ കര്‍ഷകന്‍, ചെടികളില്‍ ബഡിംഗും ഗ്രാഫ്റ്റിംഗും നടത്തുന്നതിനൊപ്പം ജാതിയും, മാവും അടക്കമുള്ള ഫല വൃക്ഷങ്ങളിലും ഇദ്ദേഹം ബഡിംഗും ഗ്രാഫ്റ്റിംഗും നടത്തുന്നുï്.
പൂക്കളോടുള്ള പ്രണയമാണ് ഈ യുവ കര്‍ഷകനെ ബഡിംഗിലേക്ക് നയിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഇദ്ദേഹം ബഡിംഗ് ആരംഭിച്ചത്. മുറ്റത്ത് നിന്നിരുന്ന ചെമ്പരത്തിയില്‍ വെള്ള പൂക്കളുïാകുന്ന ചെമ്പരത്തിയുടെ കമ്പ് ബഡ്‌ചെയ്ത് പിടിപ്പിച്ചായിരുന്നു തുടക്കം.
ഇത് വിജയിക്കുകയും പൂക്കള്‍വിടരുകയും ചെയ്തപപോള്‍ ഇതേ ചെമ്പരത്തില്‍ തന്നെ മറ്റ് അപൂര്‍വ്വയിനം ചെനമ്പരിത്തികളും ബഡ്‌ചെയ്ത് പിടിപ്പിച്ചു. ഇത്തരത്തില്‍ ഇരുപത്തിയഞ്ചോളം വ്യത്യസ്ഥ ഇനം ചെമ്പരത്തിപ്പൂക്കളാണ് സുരേന്ദ്രന്റെ മുറ്റത്ത് പടര്‍ന്ന് നില്‍ക്കുന്ന ചെമ്പരത്തിയില്‍ വിരിഞ്ഞ് നില്‍ക്കുന്നത്. മഞ്ഞ, ചുവപ്പ്, റോസ്, വൈലറ്റ്, ചുവപ്പും വെള്ളയും ഇടകലര്‍ന്നതുമായി നിരവധി ഇനങ്ങളാണ് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ വിരിഞ്ഞ് നില്‍ക്കുന്നത്.
ഇതോടൊപ്പം തന്നെ വിവിധ തരം റോസ, മഞ്ഞ കൊങ്ങിണി അടക്കമുള്ള ചെടികളും സുരേന്ദ്രന്‍ നട്ടുപരിപാലിക്കുനനുï്. ചെടികള്‍ക്ക് കീടബാധ പ്രതിരോധിക്കുന്നതിന് വേïി ബന്ദിയും നട്ടുവളര്‍ത്തുന്നുï്. ചെടികള്‍ പരിപാലിക്കുന്നതിനൊപ്പം കാര്‍ഷിക രംഗത്തും മികച്ച പ്രവര്‍ത്തനമാണ് ഇദ്ദേഹം നടത്തുന്നത്. ബഡിംഗിലൂടെ മികച്ചയിനം ജാതിയും മറ്റും ഉല്‍പ്പാദിപ്പിച്ച് നട്ടുവളര്‍ത്തുന്നു. രïേക്കറോളമുള്ള കൃഷിയിടത്തില്‍ പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ഇദ്ദേഹം കൃഷി പരിപാലനം നടത്തുന്നത്.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും തന്നാï് വിളകളും കൊï് സമൃദ്ധമാണ് സുരേന്ദ്രന്റെ കൃഷിയിടം. ചേന, പാവല്‍, ചതുരപയര്‍, ബീന്‍സ്, തക്കാളി, ഇഞ്ചി, എന്നിങ്ങനെ എല്ലാവിധ വിളകളുടേയും നൂറ്‌മേനി വിളനിലമാണ് കൃഷിയിടം. പച്ചക്കറികള്‍ക്കും മറ്റും ഉപയോഗിക്കുന്നത് വിട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ ചാണകവും കീടിപ്രതിരോധത്തിനായി ഗോമൂത്രവുമാണ്. ഇത് കൂടാതെ പുകയില കഷായവും കീട പ്രതിരോധത്തിനായി ഉപയോഗിക്കുന്നുï്. നിരവധി ആളുകളാണ് സുരേന്ദ്രന്റെ കൃഷിയിടത്തിലെ ജൈവ പച്ചക്കറികള്‍ വാങ്ങുന്നതിനായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."