ഡോക്ടര്‍ ചമഞ്ഞ് മൊബൈല്‍ മോഷ്ടിച്ച് കടന്നയാള്‍ പിടിയില്‍
കോഴിക്കോട്: മൊബൈല്‍ വാങ്ങാന്‍ ഡോക്ടറെന്ന വ്യാജേനയെത്തി ഫോണ്‍ മോഷ്ടിച്ച്് മുങ്ങിയ കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം പറവൂരിലെ പറമ്പത്തേരി സ്വദേശി താനവനെയാണ് ഇന്നലെ മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റു ചെയ്തത്. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം.
മൊബൈല്‍ ഫോണ്‍ വില്‍പ്പനയ്ക്ക്് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഷഹദലി നല്കിയ ഓണ്‍ലൈന്‍ പരസ്യം കണ്ട്്് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറാണെന്ന വ്യാജേന താനവന് ഷഹദലിയെ വിളിച്ചു വരുത്തുകയായിരുന്നു. മൊബൈല്‍ ഫോണുകളുമായി മെഡിക്കല്‍ കോളജിലെത്തിയ ഷഹദലിയുടെ കൈയില്‍ നിന്നു മൊബൈല്‍ വാങ്ങി പരിശോധിക്കാനെന്ന മട്ടില്‍ തിരിച്ചും മറിച്ചും നോക്കിയതിനു ശേഷം പ്രതി മുങ്ങുകയായിരുന്നു.
1,20,000 വില വരുന്ന രണ്ട് ആപ്പിള്‍ ഐഫോണുകളാണ് ഇയാള്‍ കവര്‍ന്നത്. അന്നു തന്നെ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങളുപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന്് മെഡിക്കല്‍ കോളജ് എസ്.ഐ വിമലിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ പരസ്യം കണ്ട്് വില്‍പ്പനക്കാരനെ വിളിച്ചു വരുത്തി സാധനങ്ങള്‍ മോഷ്ടിച്ച് കടന്നു കളയുന്നത് ഇയാളുടെ പതിവാണെന്ന് പൊലിസ് പറഞ്ഞു. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ പ്രതിയുടെ പേരില്‍ മാനന്തവാടി പൊലിസ് സ്റ്റേഷനില്‍ 20 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് കേസുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി പതിനാറോളം കേസുകളുള്ളതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."