മഞ്ചേരിയില്‍ പിടിച്ചത് നാലര കിലോ
മഞ്ചേരി: നാലര കിലോ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പിടിയിലായി.തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി നാദിര്‍ഷ(21), തമിഴ്‌നാട് ഉക്കടം സ്വദേശി അയ്യൂബ്(30) എന്നിവരാണു പിടിയിലായത്. മഞ്ചേരി കോപ്പറേറ്റീവ് കോളജിനു പരിസരത്തു നിന്നാണ് ഇവര്‍ പിടിയിലായത്. രണ്ടാഴ്ച്ച മുന്‍പ് കഞ്ചാവും മാറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ചതിന് ഏഴംഗ സംഘത്തെ പയ്യനാട് വച്ച് പൊലിസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് പ്രതികളെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്.
ജില്ലയിലെ പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടക്കല്‍, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക് കഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കായി എത്തിക്കുന്നവരാണ് പ്രതികളെന്ന് പൊലിസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ കഞ്ചാവ് വില്‍പനക്കരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി അയ്യൂബ് തമിഴ്‌നാട്ടെ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ്. രണ്ടു തവണ കഞ്ചാവു വില്‍പ്പന നടത്തിയതിന് ഇയാള്‍ തമിഴ്‌നാട് ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു ഈ അടുത്ത് പുറത്തിറങ്ങിയതായിരുന്നു. നിരവധി തവണ കേരളത്തിലേക്കു കഞ്ചാവ് കടത്തിയതായി ഇയാള്‍ പൊലിസിന് മൊഴി നല്‍കി. തിരൂര്‍ സ്വദേശി നാദിര്‍ഷ കോയമ്പത്തൂരിലെ ബന്ധുക്കള്‍ വഴിയാണ് കഞ്ചാവ് മാഫിയകളുടെ കെണിയില്‍ പെട്ടത്. കേരളത്തിലെ വിദ്യാര്‍ത്തികള്‍ക്ക് പലപ്പോഴും കഞ്ചാവ് എത്തിച്ചു നല്‍കിയത്തായി ഇയാള്‍ സമ്മതിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ് വഴിയാണ് കഞ്ചാവ് ജില്ലയിലെത്തിക്കുന്നത്.ബസുകളില്‍ പരിശോധന നടത്താത്തത് ഇവര്‍ക്ക് കൂടുതല്‍ സഹായകരമാണ്. ആന്ധ്രയാണ് ഇവരുടെ പ്രധാന കേന്ദ്രം. ഇവിടെ നിന്ന് മൊത്തത്തില്‍ എത്തിച്ചു പഴനി, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച ശേഷമാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്തത്തില്‍ എസ്.ഐ കൈലാസ്‌നാഥും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഉണ്ണികൃഷ്ണന്‍, പി. സഞ്ജീവ്, ടി. ശ്രീകുമാര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സലീം, സജയന്‍, സുരേഷ്ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."