നൂറോളം തമിഴ് സ്വദേശികളെ ചോദ്യം ചെയ്തു
കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ കുത്തി പരുക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും നൂറോളം തമിഴ് സ്വദേശികളെ ചോദ്യം ചെയ്തു. ഇരുപതോളം പേരുടെ വിരലടയാളങ്ങള്‍ വിദഗ്ദധ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേസന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി, കൊടുങ്ങല്ലൂര്‍ സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘങ്ങള്‍ ഇന്നലെ സംയുക്ത യോഗം ചേര്‍ന്ന് കേസ് വിലയിരുത്തി.
റിട്ട: അധ്യാപികയായ അമ്പാട്ട് ഗൗരിയെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ആക്രി കച്ചവടക്കാരനെന്ന് തോന്നിപ്പിക്കുന്ന തമിഴ് സംസാരിക്കുന്ന യുവാവ് കഴുത്തില്‍ കുത്തി കമ്മലുകള്‍ ഊരി വാങ്ങി സ്ഥലം വിട്ടത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പൊലിസിനെ കുഴക്കുകയാണ്.
ഇരിങ്ങാലക്കുട എ.എസ്.പി മെര്ലിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പ്രതിക്ക് വേണ്ടി ഊര്‍ജിതമായ തിരച്ചിലാണ് നടത്തിവരുന്നത്. കളമശ്ശേരി, അങ്കമാലി, ആലുവ, പറവൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."