HOME
DETAILS
MAL
സംസ്ഥാനത്തെ ഏക സബ് താലൂക്ക് കെട്ടിടം കാടുമൂടി നശിക്കുന്നു
backup
September 23 2016 | 22:09 PM
കുന്ദമംഗലം: കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തെ ഓഫിസ് കാടുമൂടി നശിക്കുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കാര്യാലയമായ ഈ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മേല്‍ക്കൂരയുടെ ഏറെക്കുറെ ഭാഗം കാടുമൂടിക്കിടക്കുകയാണ്.
കെട്ടിടത്തിലെ ചില മുറികളുടെ കവാടങ്ങള്‍ കാടുമൂടി നശിക്കുകയും ചെയ്തിട്ടുണ്ട്. കാടുമൂടിയതിനെ തുടര്‍ന്ന് ഓഫിസിന്റെ പിന്‍ഭാഗത്തു മദ്യപാനികളടക്കമുള്ള സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
റവന്യൂ ഉടമസ്ഥതയിലുള്ള ഈ സ്ഥലം രാത്രിയും പകലുമെന്നില്ലാതെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്നും അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."