ദേശീയ കവല - തോപ്പില്‍ മഠം മേഖലയില്‍ വെളിച്ചമെത്തി
കാക്കനാട്: ഒടുവില്‍ കെ.എസ്.ഇ.ബി അധികൃതര്‍ കണ്ണ് തുറന്നു, തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള ദേശീയ കവല, തോപ്പില്‍ മഠം മേഖലയില്‍ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമായി.
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ശക്തമായ ഓയില്‍ ലീക്ക് ഉണ്ടായതിനാല്‍ വൈദ്യുതി നിലക്കുകയും കഴിഞ്ഞ പത്തു ദിവസമായി ഈ പ്രദേശം ഇരുട്ടിലാകുകയും ചെയ്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടന്നാണ് നടപടി.
ദേശീയകവല പുളിക്കപറമ്പില്‍ സ്ഥാപിച്ചിരുന്ന തകര്‍ന്ന ട്രാന്‍സ്‌ഫോര്‍മര്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ കെ.എസ്.ഇ.ബി ഓഫീസിലെ എ.ഇയുടെ നേതൃത്വത്തിലുള്ള സംഘം എത്തി മാറ്റുകയും പുതിയത് സ്ഥാപിക്കുകയും ചെയ്തു.
അതേസമയം അമിത വൈദ്യുതി പ്രഹരം മൂലം ഈ ഭാഗത്ത് താമസിക്കുന്നവരുടെ വീടുകളിലേയും സ്ഥാപനങ്ങളിലേയും നിത്യ ഉപയോഗ വസ്തുക്കളായ ടിവി, ഫ്രിഡ്ജ്, ഫാന്‍, മോട്ടോര്‍, മിക്‌സി, ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തത് കെ.എസ്.ഇ.ബി അധികാരികളുടെ അനാസ്ഥ മൂലമാണെന്നും ആരോപിച്ച് കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."