തോട്ടം തൊഴില്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: സി.ഐ.ടി.യു
മുക്കം: മലയോരത്തെ റബര്‍തോട്ടങ്ങളിലെ തൊഴില്പ്രശ്നങ്ങള് പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് സി.ഐ.ടി.യു തിരുവമ്പാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് അധ്വാനഭാരം വര്‍ധിക്കുകയും കൂലി കൂടുതല്‍ കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ചര്‍ച്ചകളില്‍ മാനേജുമന്റുകള്‍ വിട്ടുവീഴ്ചക്ക് തയാറാകുന്നില്ല. ഇത്തരം നിലപാടുകള്‍ തിരുത്തി എസ്റ്റേറ്റുകളിലെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്റുകള്‍ തയാറാകണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ തെറ്റായ നയംമൂലം സംജാതമായ നിര്‍മാണമേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നോര്‍ത്ത് കാരശ്ശേരി വി.നാരായണന് നമ്പൂതിരി നഗറില്‍ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ കെ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജോണി ഇടശ്ശേരി അധ്യക്ഷനായി. ഷിജി ആന്റണി രക്തസാക്ഷി പ്രമേയവും നാസര്‍ കൊളായി അനുശോചനപ്രമേയവും സെക്രട്ടറി എം.വി കൃഷ്ണന്‍കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോളി ജോസഫ് വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന്, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.എം മുഹമ്മദ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ്, വി.കെ വിനോദ്, കെ.പി ഷാജി സംസാരിച്ചു.
ഭാരവാഹികള്‍: ജോണി ഇടശ്ശേരി (പ്രസി), എ.എസ് രാജു, നാസര്‍ കൊളായി, ഷിംജില (വൈസ് പ്രസിഡന്റുമാര്‍), എം.വി കൃഷ്ണന്‍കുട്ടി (സെക്ര), പി.ടി ബാബു, ഷിജി ആന്റണി, ഇ. പ്രമോദ് (ജോ.സെക്രട്ടറിമാര്‍), ജോളി ജോസഫ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."