ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുടുങ്ങി ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്
സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സാമ്പത്തിക- സാമ്പത്തികേതര പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടുകളെന്ന് സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. 2011- 12ല്‍ 46 ലക്ഷം രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. ഇത് 2015- 16 ആയപ്പോഴേക്കും 6.69 കോടിയായി ഉയര്‍ന്നു.
ബാങ്കില്‍ 11 തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ക്ലാസിഫിക്കേഷന്‍ നടത്താതെ 29 തസ്തികകള്‍ക്ക് അനുമതി നല്‍കുകയും 24 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തിട്ടുണ്ട്. സ്റ്റാഫ് പാറ്റേണ്‍ പുതുക്കി വാങ്ങാതെയാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.
കൂടാതെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയവര്‍ക്ക് വ്യവസ്ഥ ഇല്ലാതിരുന്നിട്ടും സ്ഥിര നിയമനം നല്‍കി. സബ് സ്റ്റാഫ് തസ്തികയിലെ ജീവനക്കാര്‍ക്ക് ബിരുദം വിദ്യാഭ്യാസ യോഗ്യത പാടില്ലെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല.
നിയമനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കോടതിയില്‍ കേസ് നല്‍കിയപ്പോള്‍ നിയമന ഉത്തരവ് നല്‍കിയ വിവരം മറച്ചുവെച്ച് ബാങ്ക് സത്യവിരുദ്ധമായാണ് കോടതിയില്‍ പ്രസ്ഥാവന നല്‍കിയത്. നിയമനം സംബന്ധിച്ച് കേസുകള്‍ക്ക് സാഹചര്യമുണ്ടാക്കി ബാങ്കിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013- 14 സാമ്പത്തിക വര്‍ഷത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 3.65 കോടി രൂപ നഷ്ടമുണ്ടായിട്ടും 2.65 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് കോടതിയില്‍ കാണിച്ചത്.
ബാങ്ക് നഷ്ടത്തിലായത് കാരണമാണ് നിയമനം നടത്താന്‍ കഴിയാത്തതെന്നും 2014- 15 വര്‍ഷത്തെ ഓഡിറ്റിങ്ങില്‍ ബാങ്കിന്റെ സാമ്പത്തിക നില ഭദ്രമായാല്‍ നിയമനം നടത്താനാകുമെന്നുമാണ് കോടതിയെ അറിയിച്ചത്. ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായി.
2015 സെപ്റ്റംബര്‍ 30നാണ് ഓഡിറ്റ് പൂര്‍ത്തിയായത്. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാതെ 2015 മാര്‍ച്ച് മൂന്നിന് അഞ്ച് പേര്‍ക്ക് ബാങ്ക് പ്രസിഡന്റ് സ്ഥിര നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്.
2014- 15 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 4.66 കോടി രൂപ ബാങ്കിന് നഷ്ടമുണ്ടായിരിക്കെയാണ് സ്ഥിര നിയമനം നല്‍കിയിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് അറിയാമെന്നിരിക്കെ ഹൈകോടതിയില്‍ നിന്നും അനുകൂല ഉത്തരവുകള്‍ നേടുന്നതിന് കേസുകള്‍ മനപൂര്‍വം സൃഷ്ടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥര്‍ സഹായമുണ്ടായതായും ഓഡിറ്റര്‍ പറയുന്നു.
കൂടാതെ കാപ്പി കടാശ്വാസ പദ്ധതി തുക ഇപ്പോഴും വിതരണം ചെയ്യാതെ ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടിശികക്കാരായ ബാങ്ക് ഭരണ സമിതിയിലെ അഞ്ച് അംഗങ്ങള്‍ക്കെതിരേ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഓഗസ്റ്റ് 31ന് പുറത്തുവന്ന ബത്തേരി അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്) ഓഫിസിലെ ജൂനിയര്‍ ഓഡിറ്റര്‍ പി.കെ വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് ബാങ്കിനെതിരെ മുമ്പ് ഉയര്‍ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."