സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവിന്റെ മികവുറ്റ മാതൃക
കണ്ണൂര്‍: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ കെ കരുണാകരനെ അനുമോദിച്ചു. സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികളെ സഹായിക്കാനും മികവുള്ള കുട്ടികളെ അംഗീകരിക്കാനും അവാര്‍ഡ് തുക ഉപയോഗിച്ച് ആരംഭിക്കുന്ന ചാരിറ്റബിള്‍ ഫണ്ട് ശേഖരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനായി. അഡ്വ. ടി.ഒ മോഹനന് മാജിക് ഹൗസ് ഉദ്ഘാടനം ചെയ്തു. കെ കരുണാകരന്, എം.പി രാജേഷ്, കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്, ഷാഹിന മൊയ്തീന്, സി സമീര്‍, കെ പ്രമോദ്, എം.സി ശ്രീജ, ജയലക്ഷ്മി രാമകൃഷ്ണന്, സി.എം ബാലകൃഷ്ണന്, ടി.പി വേണുഗോപാല്‍, കെ.വി സുരേന്ദ്രന്, ഒ.വി ശങ്കരന് നമ്പ്യാര്‍ സംസാരിച്ചു. 2011ല്‍ പ്രധാന അധ്യാപകനായി തളാപ്പ് സ്കൂളിലെത്തിയ ഇദ്ദേഹം സ്കൂളിന്റെ പുരേഗതിക്കുവേണ്ടി നിര്‍ലോഭമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അഞ്ചുവര്ഷത്തിനിടേ 2.20 കോടിയുടെ വികസനം കൊണ്ടുവന്നതിനാണ് ഇദ്ദേഹത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് തേടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."