ഇന്ത്യയില്‍ തീവ്രവാദം പിടിമുറുക്കുന്നു: ഓണമ്പള്ളി മുഹമ്മദ് ഫൈസി
തലശ്ശേരി: ഇന്ത്യയില്‍ ഇന്നു പ്രധാനമായും രണ്ടു തീവ്രവാദങ്ങള്‍ പിടിമുറുക്കുകയാണെന്നും ഇത് ഇന്ത്യയെന്ന മഹത്തരമായ രാജ്യത്തിന്റെ സഹോദര്യത്തെ തന്നെ തകര്‍ക്കുകയാണെന്നും എസ്.കെഎസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി.
ഐ.എസ് ഫാസിസം, സലഫിസം എന്ന വിഷയത്തില്‍ എസ്.വൈ.എസ് തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരുടെങ്കിലും മാതാവിനെയോ ദൈവത്തെയോ തെറ്റായ രീതിയില്‍ വരച്ച് കാട്ടാന്‍ നമ്മള് ശ്രമം നടത്താറില്ലെന്നും ഒരു മദ്റസയിലും ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി പന്നിയൂര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷനായി.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സലീം ഫൈസി ഇര്‍ഫാനി,എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹാഫിള് സലാം ദാരിമി കിണവക്കല്‍ ,സെയ്ദാര്‍ പള്ളി ഖത്തീബ് മുഹമ്മദ് സഹല്വാഫി, മട്ടാമ്പ്രം ഖത്തീബ് അബ്ദുല്‍ ലത്തീഫ് ഫൈസി, ദാറുല്‍ഹുദ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പള്‍ അഹമ്മദ് കബീര്‍ ഹുദവി,
ദാറുല്‍സലാം മസ്ജിദ് ഖത്തീബ് മുഹമ്മദ് സിയാദ് ദാരിമി കുടക് , മൂഴിക്കര ഖത്തീബ് ഹാരിസ് മൗലവി, എ.പി അഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."