HOME
DETAILS

ആശ്വാസമായി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തു

  
backup
September 24 2016 | 22:09 PM

%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4

 

 

 

 

 

പാലക്കാട്: ഒന്നാംവിള നെല്‍കൃഷി നഷ്ടമാകുമോ എന്ന ആശങ്കയില്‍നിന്ന് കര്‍ഷകര്‍ കഷ്ടിച്ച് കര കയറുന്നു. മൂന്നാഴ്ചയായി വിട്ടനിന്ന മഴ ചെറുതായി കനിഞ്ഞതാണ് കാര്‍ഷികമേഖലക്ക് ആശ്വാസമായത്. തിരുവോണനാള്‍ മുതല്‍ ഭാഗികമായി ലഭിച്ച മഴ ഞായറാഴ്ച ജില്ലയിലെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും ലഭിച്ചു. ഒന്നാംവിളയില്‍ കതിരിട്ടതും കതിരിടാറായതുമായ നെല്‍ച്ചെടികള്‍ വരള്‍ച്ചയുടെ വക്കത്തായിരുന്നു. പാടങ്ങളില്‍ വെള്ളമൊഴിഞ്ഞ് വിണ്ടുകീറാന്‍ തുടങ്ങിയിരുന്നു. ഒരാഴ്ചകൂടി മഴയില്ലാതെ കടന്നുപോയിരുന്നുവെങ്കില്‍ കൃഷി നഷ്ടമുണ്ടാകുമായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലഭിച്ച മഴ മൂലം നെല്‍കൃഷിയെ ഏറെക്കുറെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കാര്യമായ മഴ ലഭിച്ചിരുന്നു. ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍ മേഖലകളില്‍ ഞായറാഴ്ച രണ്ട് ഘട്ടമായി ഒരു മണിക്കൂറോളം മഴ പെയ്തു. കതിരിട്ടു തുടങ്ങിയ നെല്‍ച്ചെടികളുള്ള പാടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അവസരമൊരുങ്ങി. രണ്ടാഴ്ചയെങ്കിലും വെള്ളം കെട്ടിനിന്നാല്‍ മാത്രമേ നെന്മണികള്‍ ആരോഗ്യത്തോടെ പൂര്‍ണതയിലെത്തൂ. അതല്ലെങ്കില്‍ കളയും വരിനെല്ലും നിറഞ്ഞ് വിളവ് കുറയും.
കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട ഭാഗങ്ങളിലെ കര്‍ഷകര്‍ കടുത്ത ആശങ്കയിലായിരുന്നു. മഴ പെയ്യാത്ത ഓരോ ദിവസവും കടുത്ത സമ്മര്‍ദ്ദത്തോടെയാണ് കര്‍ഷകര്‍ കഴിഞ്ഞിരുന്നത്. ഇടവപ്പാതി മഴ കുറവായതിനാല്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നും ജലനിരപ്പ് ഉയര്‍ന്നില്ല. മംഗലംഡാമില്‍ മാത്രമാണ് ഒരു ഘട്ടത്തില്‍ ജലനിരപ്പ് പരമാവധിയിലെത്തിയത്. പ്രധാന അണക്കെട്ടായ മലമ്പുഴയില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെ താഴെയാണ്. മൊത്തം സംഭരണശേഷിയുടെ പകുതിപോലും വെള്ളമില്ല.
പോത്തുണ്ടി, ചുള്ളിയാര്‍, മീങ്കര, കാഞ്ഞിരപ്പുഴ എന്നീ അണക്കെട്ടുകളിലും വെള്ളം കുറവാണ്. പറമ്പികുളം -ആളിയാര്‍ പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളില്‍പെടുന്ന പൊള്ളാച്ചി താലൂക്കിലും ഞായറാഴ്ച കാര്യമായ മഴ പെയ്തിരുന്നു. ഒന്നാംവിളയ്ക്ക് അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിടാറില്ല. രണ്ടാം വിളയ്ക്കാണ് വെള്ളം തുറന്നു വിടുക. തുലാവര്‍ഷം കാര്യമായി പെയ്താല്‍ മാത്രമേ രണ്ടാംവിളയിറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍തന്നെ കഴിയൂ. ഇടവപ്പാതിയില്‍ ലഭിക്കുന്നത്ര മഴ സാധാരണഗതിയില്‍ തുലാവര്‍ഷത്തില്‍ ലഭിച്ചാല്‍ മാത്രമേ രണ്ടാംവിള വിജയിക്കുകയുള്ളൂ.
പടിഞ്ഞാറന്‍ മേഖലയില്‍ ചിലയിടങ്ങളില്‍ ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ് രണ്ടാംവിളയിറക്കാനുള്ള ഒരുക്കത്തിലായിരുന്നു കര്‍ഷകര്‍. മഴ പെയ്യാത്തതുകൊണ്ട് പാടമൊരുക്കാനും വരമ്പുകോരാനും കഴിയാതെ കാത്തുനില്‍ക്കുകയായിരുന്നു കര്‍ഷകര്‍. തിരുവോണദിവസം മുതല്‍ പെയ്യുന്ന മഴ മുതലാക്കി പലയിടത്തും കര്‍ഷകര്‍ പാടമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. സെപ്റ്റംബര്‍ അവസാനംവരെ വരള്‍ച്ച മാറിനിന്നാല്‍ ഇപ്പോള്‍ പെയ്ത മഴയുടെ ആനുകൂല്യത്തില്‍ നഷ്ടമില്ലാതെ വിള കൊയ്‌തെടുക്കാന്‍ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് കഴിയും. മഴ യഥാസമയം പെയ്യാത്തതും അനവസരത്തില്‍ പെയ്യുന്നതും കൃഷിച്ചിലവ് വന്‍തോതില്‍ ഉയര്‍ത്തും. കളപറിക്കലും ചാഴിക്കേട് തീര്‍ക്കലുമൊക്കെയായി കൂടുതല്‍ ചെലവു വരും. ഇപ്പോള്‍ത്തന്നെ ഏക്കറിന് ശരാശരി 20,000രൂപ കൃഷിയിറക്കാന്‍ ചെലവാകുന്നുണ്ട്. വിളത്തകര്‍ച്ചയുണ്ടായാല്‍ അത് കര്‍ഷകര്‍ക്ക് സാമ്പത്തികമായി വന്‍ തിരിച്ചടിയുണ്ടാക്കുമായിരുന്നു. അതില്‍നിന്നാണ് കഷ്ടിച്ച് കര്‍ഷകര്‍ കരകയറിയിരിക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  6 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  6 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago