മുട്ടടയിലെ മോഷണം; പ്രതികളെ റിമാന്‍ഡ് ചെയ്തു
പേരൂര്‍ക്കട: മുട്ടട ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് കംപ്യൂട്ടറുകള്‍ മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇതില്‍ മൂന്നു പേര്‍ വിദ്യാര്‍ഥികളായതിനാല്‍ ഇവരെ ജുവൈനല്‍ഹോമിലേക്ക് മാറ്റി. ബാക്കിയുള്ള നാലു പേരെയും റിമാന്‍ഡ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മറ്റ് രണ്ട് പേര്‍ മോഷണ മുതലുകള്‍ ഒളിപ്പിച്ചുവച്ചവരുമാണ്. അദ്ധ്യാപകദിനത്തിലാണ് മുട്ടട ടെക്‌നിക്കല്‍ സ്‌കൂളില്‍ നിന്ന് 27 കംപ്യൂട്ടറുകള്‍ മോഷണം പോയത്. സംഭവത്തിന് പിന്നില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് പങ്കുള്ളതായി നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. മറ്റൊരു മോഷണ ശ്രമമുമായി ബന്ധപ്പെട്ട് കാറില്‍ കറങ്ങിനടക്കുന്നതിനിടെയാണ് പ്രതികള്‍ പൊലിസിന്റെ വലയിലായത്. പുതിയ ഡി.ടി.പി സെന്റര്‍ തുടങ്ങാനാണ് കംപ്യൂട്ടറുകള്‍ മോഷ്ടിച്ചതെന്നാണ് കുട്ടികള്‍ പൊലിസിനോട് പറഞ്ഞത്. ആഢംബരജീവിതത്തിനും പുതിയ മോഡല്‍ മൊബൈല്‍ വാങ്ങാനുമാണ് ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു. കുട്ടികള്‍ തന്നെയാണ് ആദ്യ പ്രതിസ്ഥാനങ്ങളില്‍. ഇവര്‍ക്കു സഹായം നല്‍കിയതിനാണ് ബാക്കിയുള്ളവര്‍ പിടിയിലായത്. അറസ്റ്റിലായ രാഹുല്‍, സനല്‍രാജ്, പുഷ്പരാജ്, രഘുരാജ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."