ഉറി ഭീകരാക്രമം; ബി.ജെ.പി ദേശിയ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി
കോഴിക്കോട്: ഉറി ഭീകാരാക്രമത്തെ അപലപിച്ച് ബി.ജെ.പി ദേശിയ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി. ബി.ജെ.പി ദേശിയ പ്രസിഡണ്ട് അമിത്ഷാ അവതരപ്പിച്ച പ്രമേയം ചര്‍ചകളൊന്നുമില്ലാതെയാണ് കൗണ്‍സില്‍ പാസാക്കിയത്.
ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ കശ്മിരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ പാകിസ്താനാവില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന്അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രമേയത്തില്‍ പറഞ്ഞു.
കശ്മീരില്‍ സമാധാനം പുലര്‍ത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാറിനോട് ആവശ്യപ്പെടും. കശ്മീര്‍ വിഷയത്തില്‍ അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും. ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചക്കില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
കശ്മിരില്‍ ഭീകരരുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് കൗണ്‍സില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു ഇന്ത്യന്‍ സൈന്യത്തിനാണ് പാര്‍ട്ടിയുടെ പിന്തുണ. ഭീകാരവാദത്തിനെതിരായ നിര്‍ണായക യുദ്ധത്തില്‍ ജനങ്ങളും പ്രതിപക്ഷവും സൈന്യത്തിന് പിന്തുണ നല്‍കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.
ഭീകരവാദത്തിനെതിരെ അന്തിമവിജയം സൈന്യത്തിനായിരിക്കും. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷി ആക്കിയവരെ ഓര്‍ത്ത് രാജ്യം ലജ്ജിക്കുന്നു. പാകിസ്താന്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുകയാണ്. ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."