HOME
DETAILS

കലാസാംസ്‌കാരിക നവീകരണത്തിനായി വര്‍ക്കിങ് ഗ്രൂപ്പ്

  
backup
September 25 2016 | 19:09 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണബോര്‍ഡില്‍ കലാസാംസ്‌കാരിക മണ്ഡലത്തിനായി കവി കെ സച്ചിദാനന്ദനും, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജും സഹാധ്യക്ഷരായുള്ള വര്‍ക്കിങ്് ഗ്രൂപ്പ് രൂപീകരിച്ചു. പതിനൊന്നും പന്ത്രണ്ടും പഞ്ചവത്സര പദ്ധതികളിലൂന്നി കലാസാംസ്‌കാരിക മേഖലയുടെ സമകാലികചരിത്രം വിശകലനം ചെയ്ത് വെല്ലുവിളികളും സാധ്യതകളും, അവസരങ്ങളും കണ്ടെത്തുക, കലാസാംസ്‌കാരിക മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് വിമര്‍ശനാത്മകമായി പരിശോധിക്കുക,നൂതനാശയങ്ങള്‍ കണ്ടെത്തി നിര്‍ദേശിക്കുക തുടങ്ങിയ ലക്ഷ്യമാണ് ഗ്രൂപ്പിന്റെ അധികാരപരിധിയില്‍ ആസൂത്രണ കമ്മിഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസംബര്‍ ഒന്നിന് ആസൂത്രണ ബോര്‍ഡിന് ഗ്രൂപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലെനിന്‍ രാജേന്ദ്രന്‍, ഡോ.എം.ആര്‍ രാഘവവാര്യര്‍, ഡോ.മൈക്കിള്‍ തരകന്‍, കെ.പി.എ.സി ലളിത, എം.ജി രാധാകൃഷ്ണന്‍, ഡോ.സുനില്‍ പി ഇളയിടം, രജികുമാര്‍, പ്രൊഫ. ടി.എ ഉഷാകുമാരി, ഡോ. കെ.വി കുഞ്ഞിക്കൃഷ്ണന്‍, പ്രൊഫ.എം.വി നാരായണന്‍, പി അപ്പുക്കുട്ടന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ജാനമ്മ കുഞ്ഞുണ്ണി, കരിവള്ളൂര്‍ മുരളി, റൂബിന്‍ ഡിക്രൂസ്, പ്രൊഫ. വി.എന്‍ മുരളി, മനോജ് കെ പുതിയവിള, ആസൂത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ ഷീല ഉണ്ണിത്താന്‍, എസ് ശൈലജ എന്നിവരാണ് വര്‍ക്കിങ് ഗ്രൂപ്പിലെ അംഗങ്ങള്‍. വേതനമില്ലാതെ ഉപദേഷ്ടാവിന്റെ റോളിലായിരിക്കും തന്റെ പ്രവര്‍ത്തനമെന്നും ഇതൊരു ശ്രമകരമായ ദൗത്യമായാണ് കാണുന്നതെന്നും കവി സച്ചിദാനന്ദന്‍ പ്രതികരിച്ചു. വിഭാഗീയമായ ചിന്തകള്‍ക്കതീതമായി ജനാധിപത്യവാദികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago