HOME
DETAILS
MAL
ചൈന ഓപണ്‍: ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു
backup
April 23 2016 | 17:04 PM
ഗ്യാങ്ഷു: ചൈന ഓപണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ-വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച്.എസ് പ്രാണോയിയും പി.വി സിന്ധുവും ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. മികച്ച പ്രകടനത്തോടെ ക്വാര്‍ട്ടറില്‍ എത്തിയ ഇരുവര്‍ക്കും അതേ മികവ് ക്വാര്‍ട്ടറില്‍ ആവര്‍ത്തിക്കാനായില്ല.
പ്രാണോയ് രണ്ടുവട്ടം ലോക ചാംപ്യനായ ചെന്‍ ലോങിനോടാണ് പരാജയപ്പെട്ടത്. 10-21, 15-21. മൂന്നാം തവണയാണ് പ്രാണോയ് ചെന്നിനോട് പരാജയപ്പെടുന്നത്. അതേസമയം സിന്ധുവിനെ തായ്‌ലന്‍ഡിന്റെ പോണ്‍ടിപ് ബുറാനപ്രസെര്‍സുക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍ 21-17, 21-19. പോണ്‍ടിപിനെതിരേ കളിയുടെ എല്ലാമേഖലയിലും സിന്ധു പിന്നോക്കം പോവുകയായിരുന്നു
ഡബിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ജ്വാല ഘുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പരാജയപ്പെട്ടു. ചൈനീസ് ജോഡി ലൂ യിങ്-ലൂ യു സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 11-21, 14-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."