HOME
DETAILS

താരമായി മോദിയും അമിത് ഷായും: കാഴ്ച്ചക്കാരായി അദ്വാനിയും ജോഷിയും

  
backup
September 25 2016 | 21:09 PM

%e0%b4%a4%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b7%e0%b4%be

കോഴിക്കോട്: ഇന്നലെ നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിലും തുടര്‍ന്ന് നടന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. മൂന്നു ദിവസങ്ങളിലായി കോഴിക്കോട്ടു നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇവരെ പൂര്‍ണമായും അവഗണിച്ചു വെറും കാഴ്ചക്കാരായി ഒതുക്കി. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഇരുനേതാക്കളും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നില്ല.
ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇരുവരും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. ഉച്ചയ്ക്കു ശേഷം ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലും അദ്വാനിയും ജോഷിയും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഉപാധ്യായയുടെ പ്രിയശിഷ്യരായ ഇവര്‍ക്ക് ഈ ചടങ്ങിലും പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല. ഫലത്തില്‍ ഒരു സെഷനില്‍ പോലും സംസാരിക്കാതെ ഇരുവരും മടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണിക്കൂറാണ് പ്രസംഗിച്ചത്. അമിത് ഷാ ആകട്ടെ പലവട്ടം പ്രസംഗിച്ചു.
നരേന്ദ്ര മോദിയുമായി ഇടഞ്ഞുനില്‍ക്കുന്ന എല്‍.കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. കഴിഞ്ഞവര്‍ഷം ബംഗളൂരുവില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്തെങ്കിലും പ്രസംഗിക്കാന്‍ തയാറാകാതെ അദ്വാനി തന്റെ നീരസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചതു മുതല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്വാനി. താന്‍ വഹിക്കുന്ന സ്ഥാനങ്ങളെല്ലാം രാജിവച്ചാണ് അദ്വാനി പ്രതിഷേധിച്ചത്. മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയപ്പോള്‍ അദ്വാനി, ജോഷി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ 75 വയസ് പിന്നിട്ടവര്‍ എന്ന പേരില്‍ ഒഴിവാക്കി. ഇരുവരെയും പിന്നീട് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് നീക്കി മാര്‍ഗദര്‍ശക് മണ്ഡലിലാണ് സ്ഥാനം നല്‍കിയത്. 1980ല്‍ പാര്‍ട്ടി രൂപീകരിച്ച കാലം മുതല്‍ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായിരുന്നു ഇരുവരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago