കാട്ടാനശല്യം : ഇന്ന് സര്‍വകക്ഷിയോഗം
അഗളി: കാട്ടാനയാക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സര്‍വകക്ഷിയോഗം ചേരും.
കഴിഞ്ഞദിവസം കാട്ടാനയാക്രമണത്തില്‍ കാരറയില്‍ വൃദ്ധന് മരിച്ച സംഭവത്തില്‍ പ്രകോതിപതരായ നാട്ടുകാര്‍ ഗൂളിക്കടവില്‍ റോഡ് ഉപരോധ സമരം നടത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ജയപ്രകാശ്, അഗളി റെയ്ഞ്ച് ഓഫിസര്‍ ഷരീഫ് എന്നിവര്‍ നേരിട്ടെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
എം.ബി. രാജേഷ് എം.പി സര്‍വകക്ഷിയോഗം വിളിച്ച് മോചനം നല്‍കാമെന്ന് ഉറപ്പിന്മേലാണ് സമരത്തിന് അയവുവന്നത്. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്ന് രണ്ടോ മൂന്നോപേരെവീതം ആണ് യോഗത്തില്‍ അനുവദിക്കുക. എം.ബി രാജേഷ് എം.പി, എന്‍.ഷംസുദീന്‍ എം.എല്‍.എ, ത്രിതലപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, പ്രോജക്ട് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വനം, റവന്യൂ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."