ഊണും ഉറക്കവും ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം
കോഴിക്കോട്: രാപകല്‍ ഭേദമന്യേ ഊണും ഉറക്കവുമില്ലാതെ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അഭിനന്ദിച്ചു.
കഴിഞ്ഞ രïു ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര കാബിനറ്റും പ്രവര്‍ത്തിച്ചത് കോഴിക്കോട്ടാണ്. നഗരം ഇതാദ്യമായാണ് ഇത്രയും വലിയൊരു ഔദ്യോഗിക ഓഫിസ് സംവിധാനത്തിനു വേദിയൊരുക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, പത്തോളം മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദി പരാതികളില്ലാത്ത വിധം സജ്ജീകരിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.
റവന്യു, ഫയര്‍, പൊലിസ്, ഹെല്‍ത്ത്, ടൂറിസം, പൊതുമരാമത്ത്, വൈദ്യുതി, നഗരസഭ, ബി.എസ്.എന്‍.എല്‍, എന്‍.ഐ.സി, ഐ ആന്‍ഡ് പി.ആര്‍ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരമൊരു വിജയത്തിന് കാരണമായതെന്ന് കലക്ടര്‍ പറഞ്ഞു. വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിലായിരുന്നു പ്രധാനമന്ത്രിക്കു താമസസൗകര്യം ഒരുക്കിയത്. ടൂറിസം വകുപ്പ്, പി.ഡബ്ല്യു.ഡി, വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകളുടെ കൂട്ടായ ശ്രമത്തിലാണ് താമസ-ഭക്ഷണ സൗകര്യങ്ങള്‍ സജ്ജമാക്കിയത്. വേദികളുടെ സുരക്ഷിതത്വം പൂര്‍ണമായും ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത് ബില്‍ഡിങ്‌സ്, വൈദ്യുതി വിഭാഗങ്ങള്‍ എന്നിവയാണ് ഏറ്റെടുത്തത്. നഗരം മുഴുവന്‍ മാലിന്യമുക്തമാക്കാന്‍ നഗരസഭ ജീവനക്കാരും അക്ഷീണം പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."