HOME
DETAILS
MAL
പാകിസ്താനുമായുള്ള ജലവിതരണ കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു
backup
September 26 2016 | 04:09 AM
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു. ഇത് സംബന്ധിച്ച സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പാകിസ്താന് ജലം നല്കുന്നതു തടയണമെന്നതുള്പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി ഇവരുമായി ചര്‍ച്ച ചെയ്യും.
1960 ലാണ് ഇന്ത്യ സിന്ധുനദീജല കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം പഞ്ചാബിലൊഴുകുന്ന നദികളായ ബിയാസ്, സത്ലജ്, രവി എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
സ്വന്തം രാജ്യത്തെ നദിയായിട്ടും സിന്ധുവില്‍ നിന്നും 20 ശതമാനം ജലം ഉപയോഗിക്കാനുള്ള അനുമതി മാത്രമേ കരാര്‍ പ്രകാരം ഇന്ത്യയ്ക്കുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."