ആശുപത്രി മാലിന്യത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം: ജീവനക്കാര്‍ക്ക് 3 മാസം തടവും 70 ചാട്ടവാറടിയും
റിയാദ്: ആശുപത്രി മാലിന്യത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ പബഌക് പ്രോസിക്യൂഷന് രണ്ടു ക്ളീനിങ് തൊഴിലാളികള്‍ക്കും ഒരു നഴ്സിനും മൂന്നു മാസം തടവും എഴുപതു ചാട്ടവാറടിയും ശിക്ഷയും വിധിച്ചിട്ടുണ്ട്.
പ്രസവിച്ച ഉടനെ മരണപ്പെട്ട കുഞ്ഞിനെ നസ്സിന്റെ അശ്രദ്ധ മൂലം മാലിന്യ കൊട്ടയിലേക്ക് തള്ളുകളായിരുന്നു. മൃതദേഹം പൊതിയുന്ന കവറിനു പകരം മാലിന്യം ശേഖരിക്കുന്ന കവറില്‍ മൃതദേഹം പൊതിഞ്ഞതാണു വിനയായത്. യുവതി പ്രസവിച്ചു 24 മണിക്കൂറിനകം കുഞ്ഞു മരിക്കുകയും ആശുപത്രി അധികൃതര്‍ വിവരം രക്ഷിതാവിനോട് അറിയിക്കുയും ചെയ്തു. എന്നാല്‍ മൃതദേഹം ഏറ്റു വാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ മൃതദേഹം നഷ്ടപ്പെട്ടതായി വിവരം ലഭിക്കുകയും അന്വേഷണത്തില്‍ അടുത്തുള്ള കുപ്പത്തൊട്ടിയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് രക്ഷിതാവ് സഊദി ആരോഗ്യ മന്ത്രാലയത്തിലും അടുത്തുള്ള കോടതിയിലും പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."