HOME
DETAILS
MAL
കാവേരി: ഡിസംബര്‍ വരെ വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക
backup
September 26 2016 | 06:09 AM
ന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ ഡിസംബര്‍ വരെ തമിഴ്നാടിന് വെള്ളം നല്കാന് കഴിയില്ലെന്ന് കര്‍ണാടക സുപ്രിംകോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കര്‍ണാടക നിലപാട് വ്യക്തമാക്കിയത്.
കോടതി നിര്‍ദേശിച്ച പ്രകാരം42,000 ഘനയടി വെള്ളം ഡിസംബറോടെ മാത്രമെ നല്‍കാനാകുകയുള്ളൂവെന്നും കര്‍ണാടക കോടതിയെ അറിയിച്ചു.
കാവേരി ജലം കുടിവെള്ളത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ട് കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസ്സാക്കിയിരുന്നു.
തമിഴ്നാടിന് സെക്കന്‍ഡില്‍ 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വ്യാപകമായ അക്രമണ സംഭവങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."