ഹൈദരാബാദില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിച്ച യുവതി പിടിയില്‍
ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി 12 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച യുവതി പൊലീസ് പിടിയില്‍. 25 കാരിയായ പ്രവല്ലിക മെന്ഡിമിനെയാണ് പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
16 വയസുകാരനായ അനന്തിരവന്റെ സഹായത്തോടെയാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ നിന്നും മാറ്റാനായി ഇരുവരും അയല്ക്കാരന്റ ബൈക്ക് കടമെടുക്കുകയും ചെയ്തു. രാത്രി 11.30ന് മൃതദേഹവും വച്ച് സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
മൂന്നാളുകളുമായി വരികയായിരുന്ന ബൈക്ക് കണ്ട പൊലിസുകാര്‍ ഇവരോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈക്ക് നിര്‍ത്താതെ മുന്നോട്ട് പോയി. തുടര്‍ന്ന് രണ്ടു കിലോമീറ്ററോളം പിന്തുടര്ന്നാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്്.
മദ്യപിച്ച് റോഡരികില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഭര്‍ത്താവിനെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടെങ്കിലും ഇവരുടെ സംസാരത്തില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയെന്ന് കാര്യം ഇവര്‍ തുറന്നു പറഞ്ഞതെന്ന് പൊലിസ് പറഞ്ഞു.
മദ്യപിച്ച് റോഡരികില്‍ കിടന്ന നിലയിലാണ് ഭര്‍ത്താവിനെ കണ്ടെത്തിയതെന്ന് യുവതി ആദ്യം അവകാശപ്പെട്ടെങ്കിലും സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയത് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."