HOME
DETAILS
MAL
സ്കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
backup
September 26 2016 | 17:09 PM
തിരുവിഴാംകുന്ന്: തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്കൂളില്‍ വിഷരഹിതവും പോഷക ഗുണവും ചേര്‍ന്നുള്ള ജൈവ പച്ചക്കറി ഒരുക്കിയതിന്റെ വിജയസൂചകമായി വിളവെടുപ്പ് നടന്നു. വിദ്യാലയ കോംപൗണ്ടില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്താണ് പയര്‍, വെണ്ട, പടവലം, വഴുതനങ്ങ, മത്തന്‍, കുമ്പളം, വെള്ളരി കൃഷിയിറക്കിയിരുന്നത്. കോട്ടോപ്പാടം കൃഷി ഭവനുമായി സഹകരിച്ചാണ് ആരോഗ്യമുള്ള ജീവിതത്തിന് വിഷരഹിതമായ പച്ചക്കറി പദ്ധതിക്ക് തുടക്കമായത്.
രാസവളപ്രയോഗം നടത്താതെയാണ് കുട്ടികളുടെ നേതൃത്യത്തില്‍ സംഘങ്ങളായി എത്തി കൃഷി പരിപാലനം. ഉച്ചഭക്ഷണത്തിനുള്ള കറിക്കായി ഈ പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.
വിളവെടുപ്പിന് ഫഹദ് റഹ്മാന്, അര്ജുന്, ബാഷിദ്, ബാസിതാ മോള് തുടങ്ങി 20 ഓളം കുട്ടികള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."