HOME
DETAILS

പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി സെന്റ് മൈക്കിള്‍സ് കോളജ ് എന്‍.എസ്.എസ് യൂനിറ്റിന് സംസ്ഥാന അവാര്‍ഡ്

  
backup
September 26 2016 | 20:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85


ചേര്‍ത്തല: മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് സ്വന്തമാക്കി. അധ്വാനമഹത്വവും കാര്‍ഷിക മേഖലയുടെ പ്രാധാന്യവും പുതുതലമുറയ്ക്ക് പകര്‍ന്ന ജൈവ പച്ചക്കറികൃഷി ഉള്‍പ്പെടെ സാമൂഹ്യ പ്രതിബദ്ധത അടിസ്ഥാനമാക്കി നടപ്പാക്കിയ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഇവര്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
തൃശൂര്‍ ടൂണ്‍ഹാളിലെ ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥില്‍നിന്ന് കോളേജ് അധികാരികളും എന്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. കോളേജ് മാനേജര്‍ ഫാ. സോളമന്‍ ചാരങ്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. വി മാത്യു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. പി പ്രതീഷ്, പ്രൊഫ. ജോസഫ് ലിബിന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് സെന്റ് മൈക്കിള്‍സിലെ പ്രൊഫ. പി പ്രതീഷ് ഏറ്റുവാങ്ങി. കേരള സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരത്തെ തിരുവനന്തപുരത്ത് സെനറ്റ്ഹാളിലെ ചടങ്ങില്‍ ഇവര്‍ ഏറ്റുവാങ്ങി.
മികച്ച എന്‍എസ്എസ് വളണ്ടിയര്‍ക്കുള്ള പുരസ്‌കാരം അഖില്‍ വിശ്വംഭരന് സമ്മാനിച്ചു.കോളേജ് കാമ്പസിലെ അഞ്ചേക്കറില്‍ എന്‍എസ്എസ് യൂണിറ്റ് നേതൃത്വത്തില്‍ ജൈവകൃഷി സാധ്യമാക്കിയതാണ് മികവന്റെ പാതയില്‍ ഏറ്റവും ശ്രദ്ധേയമായത്. പച്ചക്കറി, പഴവര്‍ഗം, പൂക്കള്‍, നെല്ല് എന്നിവയാണ് മാതൃകാപരമായി ഇവര്‍ കൃഷിചെയ്തത്. കൂടാതെ മത്സ്യകൃഷിയും സാധ്യമാക്കി. 500 ടണ്‍ ജൈവകൃഷി ഉല്‍പന്നങ്ങളാണ് ഇവര്‍ വിപണിയിലെത്തിച്ചത്. കാര്‍ഷികവൃത്തിയിലേക്ക് വിദ്യാര്‍ഥിസമൂഹത്തെ ആകര്‍ഷിക്കാന്‍ പോന്നതായി കാമ്പിസിലൊരുക്കിയ തോട്ടങ്ങള്‍. ആഫ്രിക്കന്‍ ഒച്ച് നിര്‍മാര്‍ജന പദ്ധതിയും കുളങ്ങള്‍, കിണറുകള്‍, പൊതുസ്ഥലങ്ങള്‍, റോഡുകള്‍ തുടങ്ങിയയിടങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനവും ശ്രദ്ധയമായി.
കോളേജിലും പങ്കാളിത്ത ഗ്രാമമായ ചേര്‍ത്തല തെക്ക് പഞ്ചായത്തിലും പൊതുജനങ്ങളുമായി കൈകോര്‍ത്താണ് പദ്ധതികള്‍ നടപ്പാക്കിയത്. അവയവദാനം, രക്തദാനം, ആരോഗ്യസുരക്ഷ, കംപ്യൂട്ടര്‍ സാക്ഷരത, ചികിത്സാസഹായം, രോഗനിര്‍ണയം, പകര്‍ച്ചവ്യാധി പ്രതിരോധം, സാന്ത്വനപരിചരണം, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഊര്‍ജസംരക്ഷണം, തൊഴില്‍ പരിശീലനം, നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മാണം തുടങ്ങിയവയും എന്‍എസ്എസ് യൂണിറ്റിന് സംസ്ഥാനതല പുരസ്‌കാരം നേടിക്കൊടുക്കുന്നതിലെ ഘടകമായി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago
No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago