കാത്തു നിന്ന് മടുത്തു; ഇടപാടുകാര്‍ ബാങ്ക് മാനേജരെ തടഞ്ഞുവച്ചു
വിഴിഞ്ഞം: മണിക്കൂറുകള്‍ കാത്തു നിന്ന് ഇടപാടുകാര്‍ ക്ഷമകെട്ട് ബാങ്ക് മാനേജരെ തടഞ്ഞുവെച്ചു. ഇന്നലെ വിഴിഞ്ഞം എസ്.ബി.ടിയിലായിരുന്നു സംഭവം. തീരദേശത്തെ ഏറ്റവും തിരക്കുള്ള ബാങ്കില്‍ ഇന്നലെ അറുന്നൂറോളം പേര് പണമിടപാടുകള്‍ക്കായി എത്തിയിരുന്നു.എന്നാല്‍ എല്ലാ കൗണ്ടറുകറും പ്രവര്‍ത്തിക്കാത്തതു കാരണം ഉച്ചയ്ക്ക് രണ്ടു വരെ വെറും 220 ടോക്കണുകള്ക്കേ പരിഹാരം കാണാന്‍ അധികൃതര്ക്കായുള്ളു.ടോയ്ലറ്റ് സംവിധാനം പോലുമില്ലാത്ത ബാങ്കില്‍ രാവിലെ മുതല്‍ എത്തിയ സ്ത്രീകളും വൃദ്ധരും ഏറെ വലഞ്ഞു.ജീവനക്കാരില്ലെന്നായിരുന്നു കൗണ്ടറുകള്‍ തുറക്കാത്തതിനു കാരണമായി അധികൃതര്‍ പറഞ്ഞത്. ക്ഷമകെട്ട് ഉപഭോക്താക്കള്‍ വ്യാപാരി വ്യവസായി സമിതിവിഴിഞ്ഞം ഏര്യാ സെക്രട്ടറി സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.മാനേജരെ തടഞ്ഞുവെച്ചു. ഇതോടെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. രണ്ട് മണിക്കൂറിനുള്ളില്‍ മൂന്നുറ്റമ്പതില്പ്പരം ഇടപാടുകാരുടെ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയതായി സമരക്കാര്‍ അറിയിച്ചു.വിവരമറിഞ്ഞ് പരിഹാരം കാണാന്വിഴിഞ്ഞത്ത് നിന്നെത്തിയ പൊലിസ് സമരക്കാരും ബാങ്ക് മാനേജരുമായും ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."