യുവാവിന്റെ മൃതദേഹം നദിയില്‍ കണ്ടെത്തി
ആറ്റിങ്ങല്‍: യുവാവിന്റെ മൃതദേഹം വയനാട് മാനന്തവാടി കബനീ നദിയില്‍ കണ്ടെത്തി. അവനവഞ്ചേരി തച്ചൂര്‍ക്കുന്ന് എസ്.എല്‍.മന്ദിരത്തില്‍ പരേതരായ സുരേന്ദ്രന് (എസ്.എല്‍.എം ബസ്സ് ഉടമ)-ലീല ദമ്പതികളുടെ മകന് സുലില്‍ (33) ആണ് മരിച്ചത്.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി 9.30 മണിയോടെ ബന്ധുക്കള്‍ അവിടേയ്ക്ക് തിരിച്ചു.മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് വിദഗ്ധ രുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. അച്ഛനും അമ്മയും മരിച്ചശേഷം വകയില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ കുടുംബ വീട്ടിലാണ് ജ്യേഷ്ഠന് പ്രദീപും സുലിലും കഴിഞ്ഞിരുന്നത്. സുലില്‍ കുടുംബ വിട്ടിനു സമീപം സ്വന്തമായി വീടും പണിതു. അടുത്ത കാലത്താണ് പാലുകാച്ചിയത്. രണ്ടു വര്‍ഷം മുന്‍പ് മാനന്തവാടിയില്‍ പോയ സുലില്‍ അവിടെയൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇടയ്ക്കിടെ ജ്യേഷ്ഠനെ വിളിച്ച് കാര്യങ്ങള്‍ തിരക്കുമായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതിന് നാലു ദിവസം മുന്‍പ് സുലിലിനെ കാണാതായതായി അറിയുന്നു. പിന്നീട് മൊബൈലില്‍ വിളിച്ചിട്ട് പ്രതികരണം ഇല്ലായിരുന്നു. അവിവാഹിതനാണ്. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."