വൈദ്യ പരിശോധനാ ക്യാംപ്
കല്‍പ്പറ്റ: 2016-17 വര്‍ഷം ഒന്‍പത്, പത്ത്, പ്ലസ്‌വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാംപ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കും.
സെപ്റ്റംബര്‍ 27ന് പനമരം ജി.എച്ച്.എസ്.എസില്‍ മൂന്ന് ഉപജില്ലകളിലെയും മാനസികമായി വെല്ലുവിളി നേരിടുന്നവരുടെയും കാഴ്ചവൈകല്യമുള്ളവരുടെയും പരിശോധന നടക്കും. നാളെ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ്.എസില്‍ കാഴ്ചവൈകല്യമുള്ളവരുടെ പരിശോധന നടത്തും. ബത്തേരി ഉപജില്ലയിലെ കുട്ടികളെ ഹാജരാക്കണം.
29ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഒ.എച്ച്, എച്ച്.ഐ, കാഴ്ചവൈകല്യം (മൂന്ന് ഉപജില്ലകളും) എന്നിവയുടെ പരിശോധന നടത്തും. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച വിദ്യാര്‍ഥികള്‍ പങ്കെടുക്കേണ്ടതില്ല.
ഉപകരണങ്ങള്‍ പുതുക്കാനുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ പങ്കെടുക്കണം. വിദ്യാര്‍ഥികള്‍ ക്യാംപില്‍ പങ്കെടുക്കാതിരിക്കുകയോ അതുമൂലം സാമ്പത്തിക സഹായങ്ങളും സഹായോപകരണങ്ങളും ലഭിക്കാതെ വരികയോ ചെയ്താല്‍ അതിനുള്ള പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനമേധാവികള്‍ക്ക് മാത്രമായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."