ഭാഷാവിരുദ്ധ നിലപാട് കെ.എ.ടി.എഫ് പ്രക്ഷോഭത്തിലേക്ക്
വടകര: ഭാഷാ അധ്യാപകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് ഇറക്കിയ തീരുമാനം അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ.എ.ടി.എഫ് (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഹയര്‍ സെക്കന്‍ഡറിയില്‍ അറബി, ഉറുദു, സംസ്കൃതം ഭാഷാ പഠിക്കാനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ നല്കിയ നിര്‍ദേശം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ ഭാഷാ അധ്യാപക സംഘടനയായ കെ.എ.ടി.എഫ് വര്‍ഷങ്ങളായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റിയിലും എന്‍.എഫ്.ടി.എന്‍, കരിക്കുലം, എസ്.എസ്.എ എന്നീ കമ്മിറ്റിയിലും അംഗമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഈ കമ്മിറ്റികളില്‍ നിന്ന് കെ.എ.ടി.എഫിനെ മാറ്റി നിര്‍ത്തുകയാണ്.
ഭാഷാവിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭാഷാഅധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുക, കെ.എ.ടി.എഫിന് അര്‍ഹമായ പരിഗണന നല്‍കുക, അശാസ്ത്രീയമായ പുനര്‍വിന്യാസം റദ്ദ് ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
സമരത്തിന്റെ ഒന്നാംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് മുന്നിലും കൂട്ടധര്‍ണ നടത്തും. 28ന് ബുധനാഴ്ച രാവിലെ 11ന് കെ.എ.ടി.എഫ് വടകര ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ.ഇ.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ വി.പി ഫസ്ലുറഹ്മാന്, എം. അബ്ദുസ്സലാം, വി. അബ്ദുല്‍ ഗഫൂര്‍, എം.കെ റഫീഖ്, എ.വി അബ്ദുല്‍ ഗഫൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."