ഹാജര്‍ നില കുറഞ്ഞതിന് പുറത്താക്കി;വിദ്യാര്‍ഥികള്‍ അധ്യാപകനെ ക്ലാസിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഹാജര്‍ നില കുറഞ്ഞതിന് ക്ലാസില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്ലാസിനുള്ളില്‍ വെച്ച് അധ്യാപകനെ കത്തികൊണ്ട് കുത്തി. ഡല്‍ഹിയിലെ ഒരു ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
ക്ലാസില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ പുറത്താക്കിയത് ചോദ്യം ചെയ്യാനെത്തിയ വിദ്യാര്‍ഥിയാണ് മുകേഷിനെ കുത്തിയത്. ഇരുവരും വാക്ക് തര്ക്കമായതിനെതുടര്ന്ന് പരീക്ഷ എഴുതിക്കൊണ്ടിരുന്ന മറ്റൊരു വിദ്യാര്‍ഥിയും ചേര്‍ന്ന് അധ്യാപകനെ ആക്രമിക്കുകയായിരുന്നു. സഹപാഠികളുടെ മുമ്പില്‍ വെച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മുകേഷ് കുമാറിനെ മൂന്ന് തവണ കുത്തി.
രണ്ട് പേരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായി. ഒരാള്‍ക്ക് പതിനെട്ട് വയസ്സ് തികയാന്‍ രണ്ട് മാസം കൂടി വേണമെന്നും പൊലിസ് പറഞ്ഞു.
രണ്ടിലധികം തവണ പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ കുറച്ചുദിവസമായി മുകേഷ് കുമാറിനേയും സ്കൂള്‍ പ്രിന്‍സിപ്പാളിനേയും ഭീഷണിപ്പെടുത്തി വരുകയായിരുന്നുവെന്ന് സ്കൂളിലെ മറ്റൊരു അധ്യാപകന് പ്രതികരിച്ചു.
മുകേഷിന് നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തില്‍ തങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."