ദേശീയ ഓപണ്‍ അത്ലറ്റിക്സ്: ആദ്യ ദിനം റെയില്‍വേസിന് നേട്ടം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നടക്കുന്ന 56ാമത് ദേശീയ ഓപണ്‍ അത്ലറ്റിക്സിന്റെ ആദ്യ ദിനത്തില്‍ റെയില്‍വേസിന് മുന്‍തൂക്കം. 44 പോയിന്റോടെ റെയില്‍വേസാണ് ഒന്നാമത്. 8.5 പോയിന്റോടെ കേരളം നാലാം സ്ഥാനത്താണ്. പുരുഷ വിഭാഗത്തില്‍ 16 പോയിന്റോടെ സര്‍വിസസും വനിതാ വിഭാഗത്തില്‍ 30 പോയിന്റോടെ റെയില്‍വേസുമാണ് ഒന്നാമത്.
വനിതകളുടെ ഹൈജംപില്‍ കേരളത്തിന്റെ ജിനു മരിയ മാനുവലാണ് ആദ്യ ദിനം നേട്ടമുണ്ടാക്കിയ താരം. 1.82 മീറ്റര്‍ ചാടിയ ജിനു ആദ്യ സ്ഥാനം സ്വന്തമാക്കി. കര്‍ണാടകയുടെ സഹന കുമാരി രണ്ടും ഒ.എന്‍.ജി.സിയുടെ സ്വപ്ന ബര്മന് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിന്റെ തന്നെ എയ്ഞ്ചല്‍ പി ദേവസ്യക്ക് അഞ്ചാം സ്ഥാനത്ത് ഫിനിഷ ്ചെയ്യാനേ സാധിച്ചുള്ളൂ.
വനിതകളുടെ ലോങ് ജംപില്‍ മലയാളി താരങ്ങളിലൂടെയാണ് റെയില്‍വേസ് നേട്ടം സ്വന്തമാക്കിയത്. 6.43 മീറ്റര്‍ ചാടി വി നീന ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ എം.എ പ്രജുഷ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മറ്റൊരു താരം റിന്റു മാത്യു നാലാം സ്ഥാനത്ത് ചെയ്തു. പുരുഷന്മാരുടെ 5000 മീറ്ററില്‍ സര്‍വീസസിന്റെ ലക്ഷമണനാണ് ഒന്നാം സ്ഥാനം. വനിതകളുടെ 500 മീറ്ററില്‍ റെയില്‍വേസിന്റെ എല്‍. സൂര്യയും ഒന്നാം സ്ഥാനം സ്വന്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."