മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസിഡറായി മോഹന്‍ലാല്‍
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസിഡറാവും.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഇന്നലെ ഒപ്പുവച്ചു. മസ്തിഷ്കമരണത്തെത്തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (മൃത സഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. 'ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ പദ്ധതി രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാണ്. മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസിഡറായി പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.
അദ്ദേഹത്തിന്റെ നല്ല മനസിനു നന്ദി അറിയിക്കുന്നുവെന്നും കേരളത്തിലെ അവയവദാന പദ്ധതിയെ മൃതസഞ്ജീവനിയിലൂടെ വിപുലീകരിക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനായി സാമ്പത്തികവും ധാര്‍മികവുമായുള്ള എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."