HOME
DETAILS
MAL
ജീവനക്കാരെ സി.പി.എം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് പ്രതിഷേധ മാര്‍ച്ച്
backup
September 28 2016 | 06:09 AM
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി അംഗവും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഹാരിസ് ബാബുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിശേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ചന്തപ്പടിയില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിനുമുന്നില്‍ വാടാനപ്പള്ളി പൊലിസ് തടഞ്ഞു. തുടര്‍ന്ന്നടന്ന ധര്‍ണ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ ഉപനേതാവ് ഇര്‍ഷാദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന് കാര്യാട്ട് അധ്യക്ഷനായി. ഡി.സി.സി അമഗം മനോജ് തച്ചപ്പുള്ളി, ഗോപാലന്, പ്രൈസണ്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."