ലോക സാമ്പത്തിക സ്ഥാപനങ്ങള്‍
ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ ചെറുതും വലുതുമായ ലോകരാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും കുറച്ചൊന്നുമല്ല പാപ്പരാക്കിയത്. പല രാജ്യങ്ങളിലും പട്ടിണിയും അരക്ഷിതാവസ്ഥയും പിടിമുറുക്കി. ദരിദ്ര രാജ്യങ്ങളുടെ കഥ പറയാതിരിക്കുന്നതാണു നല്ലത്. ഈ ആഗോള പ്രതിസന്ധിയെ മറികടക്കാനുള്ള ആലോചനകള്‍ പല രാജ്യങ്ങളും ആരംഭിച്ചു. സാമ്പത്തികമായി അവശത അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തയില്‍നിന്നാണ് ലോകത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാകുന്നത്. ഇന്നത് നമ്മുടെ രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
ലോക ബാങ്ക് (IBRD)
അമേരിക്കയിലെ വാഷിംങ്ടണ്‍ ഡി.സി. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക ബാങ്ക് പേരു സൂചിപ്പിക്കുന്നതുപോലെ ലോകത്തിലെ ഏറ്റവും വലിയ ബാങ്കാണ്. ദരിദ്ര രാജ്യങ്ങള്‍ക്കും വികസ്വര രാഷ്ട്രങ്ങള്‍ക്കും സാമ്പത്തിക സഹായം പ്രദാനം ചെയ്യുകയാണ് ലോകബാങ്കിന്റെ മുഖ്യകര്‍മം. 1945 ഡിസംബര്‍ മാസം 27നു നിലവില്‍ വന്ന ഈ സാമ്പത്തിക സ്ഥാപനം പക്ഷേ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1946 ജൂണിലാണ്. ഒരു ബാങ്ക് ആവുമ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തിന് സാമ്പത്തികം പ്രധാനമാണല്ലോ. 182 അംഗ രാജ്യങ്ങളാണ് ലോക ബാങ്കിന്റെ സാമ്പത്തിക അടിത്തറ നിര്‍ണയിക്കുന്നത്.
ലോക ബാങ്കിന്റെ പ്രസിഡന്‍ഡാണ് അതിന്റെ മുഖ്യസാരഥി. ബോര്‍ഡിലെ അംഗങ്ങളാണ് പ്രസിഡന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. മാത്രവുമല്ല ലോകബാങ്ക് പ്രധാനമായും നാല് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ളതാണ്. അതില്‍ പ്രധാനപ്പെട്ടത്, അന്താരാഷ്ട്ര പുനര്‍-നിര്‍മാണ വികസന ബാങ്കാണ്. മറ്റു ബാങ്കുകള്‍ ഇതിന്റെ കീഴിലാണ് വരുന്നത്. 1960-ല്‍ രൂപംകൊണ്ട അന്താരാഷ്ട്ര വികസന നിധി (കഉഅ) ലോകബാങ്കിന്റെ പോഷക സംഘടനയാണെന്നു പറയാം. അവികസിത രാജ്യങ്ങളില്‍ സ്വകാര്യ സംരംഭങ്ങളെ പരിപോഷിപ്പിക്കാന്‍ വേണ്ടി 1956-ല്‍ രൂപീകൃതമായ അന്താരാഷ്ട്ര ധനകാര്യ കോര്‍പറേഷന്‍ (കഎഇ) ലോകബാങ്കിന്റെ മൂന്നാമത്തെ പോഷക സ്ഥാപനമാണ്. രാജ്യങ്ങള്‍ക്കിടയിലെ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഇതിന്റെ ലക്ഷ്യം. ലോകത്തിലെ സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി ദരിദ്ര രാജ്യങ്ങളിലേക്ക് സഹായമെത്തിക്കാനുള്ള സംവിധാനം ത്വരിതപ്പെടുന്നത് 1988-ല്‍ സ്ഥാപിതമായ ബഹുകക്ഷി നിക്ഷേപ സുരക്ഷാ സമിതിയുടെ രൂപീകരണത്തോടു കൂടിയാണ്.
അന്താരാഷ്ട്ര നാണയ നിധി (IMF)
ഒരു രാജ്യത്തിന് ആ രാജ്യത്തിന്റെ ഒരു കേന്ദ്രബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടാവും. ഉദാഹരണത്തിന് ഇന്ത്യയുടെ കേന്ദ്ര ബാങ്കാണ് റിസര്‍വ് ബാങ്ക്. ഇങ്ങനെ എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെ ബാങ്കാണ് അന്താരാഷ്ട്ര നാണയ നിധി അഥവാ ഐ.എം.എഫ്. 1945 ഡിസംബര്‍ മാസത്തിലായിരുന്നു ഇതിന്റെ രൂപീകരണം. രൂപീകരിക്കപ്പെട്ട് രണ്ടുവര്‍ഷം കഴിഞ്ഞ് അതായത് 1947 മാര്‍ച്ച് മാസമാണ് അന്താരാഷ്ട്ര നാണയനിധി പ്രവര്‍ത്തനം തുടങ്ങുന്നത്.
ഐ.എം.എഫിന് ലോകത്ത് പ്രധാനപ്പെട്ട ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അവ അതിന്റെ ഭരണഘടനയില്‍ വ്യക്തമായും എഴുതി ചേര്‍ത്തിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് അന്താരാഷ്ട്ര വാണിജ്യ വികസനവും രാജ്യങ്ങളുടെ കറന്‍സിയുടെ വിനിമയ മൂല്യം സംരക്ഷിക്കലും. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം ഐ.എം.എഫിന്റെ പ്രധാനപ്പെട്ട മറ്റൊരു ചുമതലയാണ്. ഈ സാമ്പത്തിക സഹകരണത്തിലൂടെയാണ് ഒരു രാജ്യം പുരോഗതി പ്രാപിക്കുന്നത്. ഐ.എം.എഫില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങള്‍ക്ക് പ്രത്യേക പിന്‍വലിക്കല്‍ അധികാരങ്ങളുണ്ട്. ഇപ്പോള്‍ 185-ലേറെ രാജ്യങ്ങള്‍ ഈ ധനകാര്യ സ്ഥാപനത്തില്‍ അംഗങ്ങളായിട്ടുണ്ട്. അമേരിക്കയില്‍ തന്നെയാണ് ഐ.എം.എഫിന്റെ ആസ്ഥാനം.
ലോക വ്യാപാര സംഘടന (WTO)
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക വ്യാപാര സംഘടനയുടെ പരമപ്രധാനമായ ലക്ഷ്യം നികുതികള്‍ നിയന്ത്രിച്ച് അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുക എന്നതത്രെ! ഒരര്‍ത്ഥത്തില്‍ 1948 ജനുവരി ഒന്നിന് രൂപംകൊണ്ട ഗാട്ട് കരാറാണ് പില്‍ക്കാലത്ത് ലോക വ്യാപാര സംഘടനയായി മാറിയത്.
1955 ജനുവരിയിലായിരുന്നു അത്. വിപണിയെ ഒരു തുറന്ന ഇടമാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനുണ്ടായിരുന്നത്. ഗാട്ടില്‍ അംഗമാകുന്ന രാജ്യങ്ങള്‍ ഇറക്കുമതിക്കും കയറ്റുമതിക്കും അംഗീകാരം നല്‍കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ ഉല്‍പന്നം മറ്റൊരു രാജ്യത്ത് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക എന്നതായിരുന്നു അതിന്റെ കാതല്‍.
1994-ല്‍ മൊറോക്കോയില്‍വച്ചു ചേര്‍ന്ന നിര്‍ണായക ഉച്ചകോടിയില്‍വച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. 'ഡങ്കല്‍' വ്യവസ്ഥ പ്രകാരമാണ് ലോക വ്യാപാര സംഘടന രൂപവല്‍ക്കരണം നടത്തുന്നത്. ഗാട്ട് കരാറിനെ ചൊല്ലിയുള്ള വിവാദം ഇന്നും ലോകത്ത് കെട്ടടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."