പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി
പയ്യന്നൂര്‍ : പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ജീവനക്കാരും, ജനപ്രതിനിധികളും ചേര്‍ന്നുള്ള അവലോകന യോഗം പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ നടന്നു. യോഗത്തില്‍ 1104 ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കി.
പയ്യന്നൂര്‍ നഗരസഭ ( 153 ), ചെറുപുഴ ( 270 ), എരമം കുറ്റൂര്‍ ( 149 ), കാങ്കോല്‍ ആലപ്പടമ്പ ( 102 ), കരിവെള്ളൂര്‍ പെരളം ( 98 ), പെരിങ്ങോം വയക്കര ( 271 ), രാമന്തളി ( 61 ) പഞ്ചായത്തുകളിലെ 11 സെക്ഷനുകള്‍ക്ക് കീഴിലുള്ള 1104 ഗുണഭോക്താക്കള്‍ക്കാണ് വൈദ്യുതി അനുവദിക്കുക. 1225 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സഹായത്തോടെ എം.എല്‍.എ ഫണ്ടും , തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
ഇതിനായി ഒരു കോടി ഇരുപത്തെട്ട് ലക്ഷം രൂപ ചിലവഴിക്കും. യോഗത്തില്‍ സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."