ബൈപാസ് നിര്‍മാണം: മണ്ണിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്ന്
കൊല്ലം: ദേശീയപാത ബൈപാസിന്റെ പണി നിശ്ചിത സമയത്തിനുളളില്‍ പൂര്‍ത്തീകരിക്കാന്‍ മണ്ണിന്റെ ലഭ്യത ഉറപ്പു വരുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.
ഇതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണം. ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ബൈപാസിന്റെ നിര്‍മാണത്തിന് ഒരു ലക്ഷത്തിനാല്‍പതിനായിരം ക്യുബിക് മീറ്റര്‍ (ഏകദേശം പതിനായിരം ലോഡ്) മണ്ണാണ് ആവശ്യം. എന്നാല്‍ ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ ക്ഷണിച്ച് ആവശ്യമായ മണ്ണ് ലഭ്യമാക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുളളത്. മണ്ണ് ലഭ്യമാക്കിയാല്‍ കരാര്‍ കാലാവധിയായ 2017 നവംബറിന് മുമ്പു തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും എം.പി പറഞ്ഞു.
കാവനാട്, കടവൂര്‍, മങ്ങാട്, കല്ലുംതാഴം എന്നീ കേന്ദ്രങ്ങള്‍ എം.പി. സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം കൗണ്‍സിലര്‍മാരായ ഗോപന്‍, അനില്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡോ:എ.സിനി, പ്രോജക്ട് മാനേജര്‍ വില്‍സണ്‍ തുടങ്ങിയവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."