HOME
DETAILS

പുകവലിക്കരുത്, വലിക്കാന്‍ അനുവദിക്കരുത്

  
backup
April 27 2016 | 08:04 AM

2030-2
കരീം യൂസഫ് തിരുവട്ടൂര്‍

ചരിത്രവും വര്‍ത്തമാനവും

ബഹാമസ് ദ്വീപ് വാസികളില്‍നിന്നാണ് ഈ ശീലം ലോകത്തിനു ലഭിച്ചത്. പതിനഞ്ചാം നൂറ്റാണ്ടു വരെ ഇവരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പുകവലി ബഹാമസ് ദ്വീപ് നിവാസികളില്‍ നിന്നു കൊളംബസിന്റെ ലോകസഞ്ചാരത്തോടെ യൂറോപ്പിലേക്കും തുടര്‍ന്ന് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളിലേക്കും എത്തിയെന്നു കരുതുന്നു . പോര്‍ച്ചുഗലിലെ ഫ്രഞ്ച് അംബാസിഡറായിരുന്ന ജീന്‍ നിക്കോട്ട് 1550ല്‍ ആണ് അമേരിക്കയില്‍നിന്നു യൂറോപ്പിലേക്കു പുകവലി കൊണ്ടുവന്നത്. പുകയിലച്ചെടിയും അതിനുള്ളിലെ ആല്‍ക്കലോയ്ഡും ഇതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു. (നിക്കോട്ടിന്‍) എ.ഡി ആറാം നൂറ്റാണ്ടില്‍ മെക്‌സിക്കോയില്‍നിന്നു ലഭ്യമായ മായന്‍ ഇന്ത്യന്‍ ശിലാചിത്രങ്ങളില്‍ പുകയില ഉല്‍പ്പന്നമായ ചുരുട്ടിനെക്കുറിച്ചുള്ള സൂചന പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. ആദ്യകാലത്തു പുകവലി ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണെന്നും ദൈവകോപത്തെ തടയാനുള്ള ഉപാധിയാണെന്നും വിശ്വാസമുണ്ടായിരുന്നു. ഇതു പുകവലിയുടെ വ്യാപനം വര്‍ധിക്കാന്‍ കാരണമായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ലോകത്തിനു ബോധ്യമായിത്തുടങ്ങി. കേരളത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും പുകച്ചു കളയുന്ന തുക ഏതാണ്ട് ആയിരത്തിയഞ്ഞൂറു കോടിയോളം വരും

സാമ്പത്തികം

പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കൊണ്ട് ഒരോ വര്‍ഷവും കുത്തക കമ്പനികള്‍ നേടുന്നത് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ലാഭമാണ്.പരസ്യങ്ങള്‍ക്കായി ഇവര്‍ ചെലവഴിക്കുന്ന തുകകൊണ്ടുതന്നെ ലോകത്തെ പല രാജ്യങ്ങളുടേയും ദാരിദ്ര നിര്‍മാര്‍ജ്ജനം സാധ്യമാക്കാം.

ആരോഗ്യവശം

പുകവലിയിലൂടെ മുഖ്യമായും ശരീരത്തിലെത്തുന്നത് നിക്കോട്ടിന്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ തുടങ്ങിയവയാണ്. ഇവയാകട്ടെ പുകവലിക്കുന്നവര്‍ക്ക് നിരവധി രോഗങ്ങളും സമ്മാനിക്കുന്നു. ശ്വാസകോശ അര്‍ബുദം,അള്‍സര്‍, ഹൃദയ സംബന്ധമായരോഗങ്ങള്‍ തുടങ്ങിയ നീണ്ടനിര തന്നെയുണ്ട്.

ആക്ടീവും പാസീവും

പുകവലിക്കുന്നവര്‍ക്കു മാത്രമല്ല, വലിക്കുന്നവര്‍ നല്‍കുന്ന പുക ശ്വസിക്കുന്നതിലൂടെയും രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കും. നിഷ്‌ക്രിയ ധൂമപാനം അഥവാ പാസീവ് സ്‌മോകിങെന്നാണ് ഇതിനു പറയുക. പുകവലിക്കുന്നവരാണ് ആക്ടീവ് സ്‌മോക്കര്‍. ഇവരുടെ ശ്വാസകോശത്തിലെത്തുന്ന പുകയിലെ കുറേ ഭാഗങ്ങള്‍ പുകയിലപ്പൊടിയിലൂടെ അരിച്ചു മാറ്റപ്പെടും. എന്നാല്‍ പാസീവ് സ്‌മോക്കിങിലൂടെ അകത്തെത്തുന്ന പുക ആക്ടീവ് സ്‌മോക്കിങിനേക്കാള്‍ മാരകമാണ്. യഥാര്‍ഥത്തില്‍ പുക വലിക്കുന്നവരേക്കാള്‍ ആ പുക ശ്വസിക്കുന്നവര്‍ക്കാണ് രോഗങ്ങള്‍ വരുത്തിവയ്ക്കുക. സിഗരറ്റ്, ബീഡി, ചുരുട്ട്, മുറുക്ക് തുടങ്ങിയ നിരവധി രീതികളില്‍ കൂടി പുകയില ഉപയോഗപ്പെടുത്തുന്നുണ്ട്.

സിഗരറ്റ്

ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടാണ് സിഗരറ്റ്. പുകയില മാലിന്യത്തെ ഒരു പരിധി വരെ ചെറുക്കാന്‍ ഒരു വശത്ത് കോട്ടണ്‍ ഘടിപ്പിച്ചിട്ടുണ്ടാകും. സിഗരറ്റ് അര്‍ബുദത്തിനു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനെ പോലും സിഗരറ്റ് രോഗബാധയേല്‍പ്പിക്കും.

ബീഡി

ആദ്യകാലത്ത് റെഡ് ഇന്ത്യന്‍ വര്‍ഗക്കാര്‍ പനയോലകളില്‍ പുകയിലപ്പൊടി നിറച്ചു വലിക്കുന്ന ശീലമുണ്ടായിരുന്നു.ബീഡി മരം അഥവാ തെണ്ട് (കൊറൊമാന്‍ഡല്‍ എബണി) മരത്തിന്റെ ഇലയില്‍ പുകയിലപ്പൊടി നിറച്ചാണ് ബീഡി നിര്‍മിക്കുന്നത്. കൂടിയ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡും ടാറും ശ്വാസകോശത്തിലേക്ക് കടന്നെത്താന്‍ ബീഡി വലി കാരണമാകുന്നു.

ചുരുട്ട്

സിഗരറ്റിലേതു പോലെ കടലാസോ ബീഡിയിലേതു പോലെ ഇലയോ ഉപയോഗിക്കാതെ പുകയില തന്നെ പ്രത്യേക രീതിയില്‍ സംസ്‌കരിച്ച് അടുക്കുകളാക്കി വച്ചാണ് ചുരുട്ട് അഥവാ സിഗാര്‍ നിര്‍മിക്കുന്നത്. ഇളംപച്ച, ഇളംമഞ്ഞ, ഇളംകറുപ്പ്, കടും കറുപ്പ് തുടങ്ങി ഏഴോളം നിറങ്ങളില്‍ ചുരുട്ട് നിര്‍മിക്കുന്നുണ്ട്.

മെയ്ഡ് ഇന്‍ ക്യൂബ

ക്യൂബന്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ധാരാളമായി ചുരുട്ടുകള്‍ നിര്‍മിക്കുകയും ലോകത്തെ പല രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുകയും ചെയ്യുന്നുണ്ട്. ക്യൂബന്‍ സിഗാറുകള്‍ വിപണിയില്‍ നല്ല വിലയുമുണ്ട്. പുരാതന കാലത്തുതന്നെ പുകയില ഉല്‍പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും വ്യാപകമായിരുന്നു. ബഹാമസ് ദ്വീപ് സമൂഹത്തിനടുത്താണ് ക്യൂബ.

വിഷപ്പുക

പുകയിലപ്പുകയില്‍നിന്നും പുറത്തു വരുന്ന വിഷവസ്തുക്കള്‍ ഏതാണ്ട് ആയിരത്തോളം വരും. ഇതില്‍ തന്നെ അമ്പതോളം വിഷവസ്തുക്കള്‍ കാന്‍സറിനു കാരണമാകും. കാര്‍ബണ്‍ മോണോക്‌സൈഡ്, നിക്കോട്ടിന്‍, ടാര്‍ മുതലായവയാണ് മുഖ്യവിഷം. ഫിനോള്‍, ബെന്‍സീന്‍, നൈട്രോസോമിന്‍, അക്രോലിന്‍, ബീറ്റാനാഫ്ത്തലിന്‍ തുടങ്ങിയവയും ആരോഗ്യത്തിനു മാരകമായ നാശനഷ്ടങ്ങള്‍ വരുത്തും. കാര്‍ബണ്‍ മോണോക്‌സൈഡുമായി കൂടിക്കലരുന്ന ഹിമോഗ്ലോബിന്‍ രക്തത്തിന് ഓക്‌സിജന്‍ വഹിച്ചു കൊണ്ടുപോകാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഫലമോ, ധാരാളമായി ചുവന്ന രക്താണുക്കള്‍ നശിപ്പിക്കപ്പെടുകയും അതുവഴി കിതപ്പ് ,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു.

നിക്കോട്ടിന്‍

സിഗരറ്റില്‍ രണ്ടു മില്ലിഗ്രാം തൊട്ട് പന്ത്രണ്ട് മില്ലിഗ്രാം വരെ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം അമ്പതു മില്ലിയില്‍ കൂടുതല്‍ നിക്കോട്ടിന്‍ അകത്തു ചെന്നാല്‍ മരണകാരണമായേക്കാം.

ഇ- സിഗരറ്റിന്റെ കാലം

കാലം മാറിയപ്പോള്‍ സിഗരറ്റും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി. ഇലക്ട്രോണിക് സിഗരറ്റിന്റെ കാലമാണിത്. യു.എസ്.ബി വഴി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഈ സിഗരറ്റുകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. പുകഞ്ഞു തീരില്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കും തുടങ്ങിയ ഗുണവശങ്ങളുണ്ടന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നെങ്കിലും ഏതൊരു സിഗരറ്റിനേയും പോലെ ഇവയും അനാരോഗ്യത്തിലേക്ക് ഉപയോക്താവിനെ നയിക്കും.ഫുള്‍ഫ്‌ളവേര്‍ഡ്, ലൈറ്റ് , അല്‍ട്രാ ലൈറ്റ് തുടങ്ങിയ മോഡലുകളില്‍ ലഭ്യമാണ്. ഫുള്‍ഫ്‌ളവേര്‍ഡില്‍ പതിനെട്ടു മില്ലി ഗ്രാം നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടാകും. ലൈറ്റില്‍ പന്ത്രണ്ട് മില്ലി ഗ്രാം അല്‍ട്രാ ലൈറ്റില്‍ ആറ് മില്ലിഗ്രാം നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടാകും.

പഫ്

പുക വലിച്ചെടുക്കുന്നതിനു പറയുന്ന പേരാണിത്. മൂന്നൂറു മുതല്‍ അഞ്ഞൂറു തവണ വരെ ഇ- സിഗരറ്റില്‍നിന്നു പുക വലിച്ചെടുക്കാന്‍ കഴിയുമ്പോള്‍ സാധാരണ സിഗരറ്റില്‍ ഇത് അമ്പതില്‍ താഴെ മാത്രമാണ്.

പുകവലി നിരോധനം

പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധി പ്രഖ്യാപനം നടത്തിയത് 1999 ജൂലായ് 12 നാണ്. ഐ.പി.സി 268, 278 തുടങ്ങിയ സെക്ഷനുകള്‍ പുകവലിക്കാരെ ശിക്ഷിക്കാനായി ഉപയോഗപ്പെടുത്തുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago