പാകിസ്താന്‍ ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്
വാഷിങ്ടണ്‍: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം വഷളാകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസന്‍ റൈസ് ഇക്കാര്യം ഫോണിലൂടെ ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നതെന്ന് സൂസന്‍ അറിയിച്ചു.
യു.എന്‍ ഭീകരസംഘടനകളായി പ്രഖ്യാപിച്ച ലഷ്‌കറെ ത്വഈബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരെയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെയും പാകിസ്താന്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉറി ആക്രമണത്തില്‍ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അവര്‍ അറിയിച്ചു.
ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ വര്‍ധിപ്പിച്ചതായി സൂസന്‍ ഓര്‍മിപ്പിച്ചു. സമാധനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."