എസ്.വൈ.എസ് ജില്ലാ കമ്മിറ്റി രണ്ടിന്
കൊച്ചി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന വിഭാഗമായ സുന്നി യുവജന സംഘത്തിന്റെ എറണാകുളം ജില്ലാ കമ്മിറ്റി രണ്ടിന് . ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ കണ്ണിയത്ത് ഉസ്താദ് നഗറില്‍ (ചേരാനല്ലൂര്‍ സീതി ടവറില്‍) നടക്കും.
ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ക്യാംപില്‍ ഇ.എസ് ഹസന്‍ ഫൈസി (സമസ്ത കേന്ദ്ര മുശാവറ അംഗം) അബ്ദുസമദ് പൂക്കോട്ടൂര്‍ (എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി) പിണങ്ങോട് അബൂബക്കര്‍ (സുന്നി അഫ്ക്കാര്‍ മാനേജിങ് എഡിറ്റര്‍) ഓണംപിള്ളി മുഹമ്മദ് ഫൈസി (എസ്.കെ.എസ്.എഫ് സംസ്ഥാന വൈ.പ്രസിഡന്റ്) ജില്ലയിലെ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടനാ പഠനം, ദീനീ ദഅ്‌വത്ത്, ജില്ലാ തല പ്രവര്‍ത്തന രേഖ സമര്‍പ്പണം, സംഘടന ചര്‍ച്ച, മജ്‌ലുസുന്നൂര്‍, സമാപന സമ്മേളനം തുടങ്ങി വിവിധ സെക്ഷനുകളും നടക്കും.
മണ്ഡലംമേഖല പ്രസിഡന്റ്, ജ.സെക്രട്ടറി, ട്രഷറര്‍, സഹ ഭാരവാഹികള്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, സംസ്ഥാാന കൗണ്‍സില്‍ അംഗങ്ങള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കായിട്ടാണ് ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളതെന്നും മണ്ഡലം കമ്മിറ്റി വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ സമയ നിഷ്ഠ പാലിച്ച് ക്യാംപില്‍ എത്തണമെന്ന് സി.എം.അബ്ദുല്‍ റഹ്മാന്‍ കുട്ടി (എസ്.വൈ.എസ്. ജില്ലാ ജ. സെക്രട്ടറി), വി.എസ്.അബ്ദുല്‍ റഹ്മാന്‍ (ക്യാംപ് ചെയര്‍മാന്‍), കെ.എം യൂസുഫ് മാസ്റ്റര്‍ (ക്യാംപ് അമീര്‍) എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."