വാഹനമോഷണം: യുവാവ് അറസ്റ്റില്‍
തൊടുപുഴ: വാഹനമോഷണ കേസിലെ പ്രതിയെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂര്‍ എറമ്പത്ത് ഷെഫീക്ക്(28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂണില്‍ കരിങ്കുന്നം, കാളിയാര്‍, വാഴക്കുളം പൊലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി പിക്ക് അപ് ജീപ്പുകള്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് സണ്ണി, വിഞ്ചു, നാഗരാജ്, രമേഷ്, ശിവശങ്കരപ്പിള്ള എന്നീ പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നു വാഹനങ്ങളും പൊലിസ് കണ്ടെടുത്തിരുന്നു.
വാഗമണ്‍, വയനാട്ടിലെ വൈത്തിരി, കരിമണ്ണൂര്‍, കാളിയാര്‍ പൊലിസ് സ്‌റ്റേഷനുകളില്‍ കവര്‍ച്ചാകേസുകളിലും പാലാ പൊലിസ് സ്‌റ്റേഷനില്‍ വഞ്ചനാകേസിലും ഷഫീക്ക് പ്രതിയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ സി ഐ എന്‍ ജി ശ്രീമോന്‍, ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ ഷാഡോ പൊലിസ് ടീമംഗങ്ങളായ എസ്‌ഐ ടി ആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍, ഷംസ്, ഉബൈസ്, ഷാനവാസ്, കരിങ്കുന്നം അഡീഷണല്‍ എസ്‌ഐ സി പി രാജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."