മാലിന്യ സംസ്‌ക്കരണം സംസ്‌ക്കാരമാവണം: പി.ബി നൂഹ്
ശ്രീകൃഷ്ണപുരം: മാലിന്യ സംസ്‌ക്കരണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അത് ഒരു സംസക്കാരമായി വളരുമ്പോള്‍ മാത്രമാണ് നാട്ടില്‍ സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ത്ഥ്യമാകൂവെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജന വിമുക്ത ബ്ലോക്കായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് കൊണ്ടണ്ട് സംസ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.ഡി.എഫ് പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഉപഹാരം കെ.ജെ ടോമി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എന്‍ ഷാജു ശങ്കര്‍, കെജയദേവന്‍, ഷീബ പാട്ടത്തൊടി, കെ.എ മജീദ്, വൈസ് പ്രസിഡന്റുമാരായ ജ്യോതി വാസന്‍, പി.എന്‍ നന്ദിനി, അഹ്മദ് കബീര്‍, പി കുഞ്ഞഹമ്മദ്, കെ.എസ് മധു, കെ രാമകൃഷ്ണന്‍, വി.എം ഗോപാലകൃഷ്ണന്‍, മണാത്തൊളി രാധാകൃഷ്ണന്‍ , രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.എന്‍ വാസു സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."