HOME
DETAILS

'ലോക്ക'ലാകരുത്, മുഖ്യമന്ത്രിയാകൂ; ഏകാംഗ പ്രതിപക്ഷത്തിന്റെ ഉപദേശം

  
backup
September 30, 2016 | 12:39 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4


ധനാഭ്യര്‍ഥന ചര്‍ച്ച വന്നപ്പോള്‍ പ്രതിപക്ഷത്തുനിന്ന് സംസാരിക്കാന്‍ ഒരേയൊരാള്‍ മാത്രം. തിങ്കളാഴ്ച മുതല്‍ തുടരുന്ന ഭരണ-പ്രതിപക്ഷ പോര് പരിഹരിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നടത്തിയ സമവായശ്രമം പാരാജയപ്പെട്ടതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ നേരത്തെതന്നെ സഭ ബഹിഷ്‌കരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) പതിവുപോലെ 'ബഹിഷ്‌കരണം' ഇല്ലെങ്കിലും മടക്കയാത്രയില്ലാത്ത ഇറങ്ങിപ്പോക്കും നടത്തി. പിന്നെയുള്ളത് പി.സി ജോര്‍ജ്. താന്‍ മാത്രമാണ് ഇവിടെയിപ്പോള്‍ പ്രതിപക്ഷമെന്നു പറഞ്ഞു തുടങ്ങിയ ജോര്‍ജ് ആദ്യം എല്‍.ഡി.എഫ് സര്‍ക്കാരിന് മാര്‍ക്കിട്ടു. 40 ശതമാനം. തൊട്ടുപിറകെ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം. പിണറായി കേരളത്തിന്റെ മൊത്തം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വില കല്‍പിക്കേണ്ടതുണ്ട്. അതുകൊണ്ട് പിണറായി ഇനി അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി മാത്രമേ സംസാരിക്കാവൂ. എ.കെ.ജി സെന്ററില്‍ പോകുമ്പോള്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ നിലവാരംവരെ ആവാമെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ അതു പാടില്ലെന്ന് ജോര്‍ജ്


 ദീര്‍ഘകാലമായി തന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് ജോര്‍ജ് എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അതിനു മറുപടി നല്‍കിയത്. അതുകൊണ്ടാണ് നല്ല ഉപദേശങ്ങള്‍ നല്‍കുന്നത്. അതിനു നന്ദിയുണ്ടെന്നും മുഖ്യമന്ത്രി.
മറ്റാരും പ്രതിപക്ഷത്തുനിന്ന് സംസാരിക്കാനില്ലാത്തതുകൊണ്ടു തന്നെ ധനാഭ്യര്‍ഥന ചര്‍ച്ച സര്‍ക്കാരിനുള്ള പ്രശംസ മാത്രമായി മാറി. ചര്‍ച്ചയ്ക്കു തുടക്കമിട്ട എം.എം മണി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വളരെ നന്നായി തന്നെ പുകഴ്ത്തി. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച സര്‍ക്കാരിന് പാവപ്പെട്ട ജനങ്ങള്‍ 'അശ്രുപൂജ' നടത്തിക്കൊണ്ടിരിക്കയാണെന്ന് മണിയാശാന്‍. പ്രതിപക്ഷം സര്‍ക്കാരിനുനേരെ ഇല്ലാത്ത കാര്യങ്ങള്‍ ആരോപിക്കുന്നതില്‍ അദ്ദേഹത്തിനു പരിഭവം. സര്‍ക്കാരിനുവേണ്ടി ശക്തമായി വാദിക്കുമ്പോഴും സഭയില്‍ പ്രതിപക്ഷമില്ലാത്തതില്‍ സി.ദിവാകരന് വലിയ വിഷമം. അവരെ എങ്ങനെയെങ്കിലും സഭയിലേക്കു തിരിച്ചു കൊണ്ടുവരണമെന്ന് സ്പീക്കറോട് ദിവാകരന്റെ അഭ്യര്‍ഥന. മുഖ്യമന്ത്രിയ പ്രശംസിക്കാന്‍ പി.കെ ശശിക്ക് വാക്കുകള്‍ തികയുന്നില്ല. 'പ്രിയങ്കരനായ' പിണറായി വിജയന്റെ ഭരണത്തിനെതിരേ പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതില്‍ ശശിക്ക് കടുത്ത അമര്‍ഷം.


സംസ്ഥാനത്ത് പൊലിസുകാരുടെ എണ്ണം വളരെ കുറവാണെന്നാണ് ജി.എസ് ജയലാലിന്റെ അഭിപ്രായം. അതു സ്ഥാപിക്കാന്‍ അദ്ദേഹം കണക്കുകളും നിരത്തി. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രതിപക്ഷം സമരം ചെയ്യുന്നതില്‍ ജയലാലിനുമുണ്ട് അമര്‍ഷം. പൊലിസ് വകുപ്പ് ശരിയായത് പിണറായി വന്നതിനു ശേഷമാണെന്ന് ജെയിംസ് മാത്യു. അതുകൊണ്ടാണ് കെ.എം മാണിയെയും കെ.ബാബുവിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായതെന്ന് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിയമസഭാ നടപടികള്‍ക്കുവേണ്ടി ആവശ്യത്തിലധികം കടലാസ് അച്ചടിച്ചു തള്ളുന്നതില്‍ കെ.കുഞ്ഞിരാമന് വലിയ വിഷമം. ഇക്കാര്യം സ്പീക്കര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. സഭ പരമാവധി കടലാസ്‌രഹിതമാക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍. ജയില്‍ വകുപ്പിനെക്കുറിച്ചു പറയുമ്പോള്‍ പണ്ട് താന്‍ ജയിലില്‍ കിടന്ന കാര്യം എടുത്തുപറയാന്‍ കുഞ്ഞിരാമന്‍ മറന്നില്ല.


മണിയാശാനെപ്പോലെ തന്നെ ആവേശക്കൊടുമുടിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും നാക്കുപിഴച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിനെതിരേ കത്തിക്കയറുനതിനിടയില്‍ അദ്ദേഹത്തിനു സംഭവിച്ചത് പ്രധാനപ്പെട്ട രണ്ടു പിഴവ്. 'ഭരണപക്ഷത്തെ നാല് എം.എല്‍.എമാര്‍ സത്യഗ്രഹം നടത്തിക്കൊണ്ടിരിക്കുകയാണ്' എന്ന് ചെന്നിത്തല. സമരം നടത്തുന്നത് പ്രതിപക്ഷത്തുള്ളവരാണെന്നും അവര്‍ അഞ്ചു പേരുണ്ടെന്നും ഭരണപക്ഷം വിളിച്ചുപറഞ്ഞപ്പോള്‍ ചെന്നിത്തല തിരുത്തി. സ്വന്തം പക്ഷത്തുള്ളവര്‍ നടത്തുന്ന സമരത്തെക്കുറിച്ചുപോലും പ്രതിപക്ഷനേതാവിനു വ്യക്തതയില്ലെന്ന് ഭരണപക്ഷത്തു നിന്ന് കമന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  4 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  4 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  4 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  4 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  4 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  4 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  4 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  4 days ago