HOME
DETAILS
MAL
പാകിസ്താനു നേരെ ഇറാന് ആക്രമണവും
backup
September 30 2016 | 01:09 AM
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന് ഇറാന്റെയും അടി. പാക് അധീന കശ്മിരിലെ ഭീകര ക്യാംപുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച അതേസമയം ബലൂചിസ്താന്‍ മേഖലയില്‍ ഇറാന് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പാക്ക്-ഇറാന്അതിര്ത്തിയില് ഇറാന് സുരക്ഷാ ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തതായും മോര്‍ട്ടാറുകള്‍ പ്രയോഗിച്ചതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.ബലൂചിസ്താനിലെ പഞ്ജ്ഗൂര് ജില്ലയിലാണ് ഇറാന് ആക്രമണമുണ്ടായത്. സൈനിക ചെക്പോസ്റ്റിനു സമീപത്താണ് മോര്‍ട്ടാറുകള്‍ പതിച്ചത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 900 കിലോമീറ്റര്‍ ദൂരമാണ് പാകിസ്താന് ഇറാനുമായി അതിര്‍ത്തി പങ്കിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."