അണ്ടര്‍ 18 ഏഷ്യ കപ്പ് ഹോക്കി: പാകിസ്താനെ തുരത്തി ഇന്ത്യ ഫൈനലില്‍
ധാക്ക: പാകിസ്താനെ തുരത്തി ഇന്ത്യ അണ്ടണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ- ബംഗ്ലാദേശ് ഫൈനല്‍ പോരാട്ടം ഇന്നു നടക്കും.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ കളിയുടെ ഏഴാം മിനുട്ടില്‍ തന്നെ ലീഡ് സ്വന്തമാക്കി. ശിവം ആനന്ദാണ് ഇന്ത്യയെ മുന്നില്‍ കടത്തിയത്. 32ാം മിനുട്ടില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ദില്‍പ്രീത് സിങ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ രണ്ടണ്ടു ഗോളിനു മുന്നിലായിരുന്നു ഇന്ത്യ. രണ്ടണ്ടാം പകുതി തുടങ്ങി 46ാം മിനുട്ടില്‍ ഇന്ത്യ മൂന്നാം ഗോളും സ്വന്തമാക്കി.
നീലം സഞ്ജീപ് സെസ് പെനാല്‍റ്റി കോര്‍ണര്‍ വഴിയാണ് ഗോള്‍ നേടിയത്. മൂന്നാം ഗോളും പിറന്നതോടെ ഇന്ത്യ മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. കളിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ഇന്ത്യ മികച്ചു നിന്നു. കളി തീരാന്‍ അവസാന 10 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് പാകിസ്താന് ആശ്വാസമായി ഒരു ഗോള്‍ മടക്കിയത്.
ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ ബംഗ്ലാദേശിനോടു മാത്രമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ആതിഥേയര്‍ ഇന്ത്യയെ വീഴ്ത്തിയത്.
പിന്നീട് തോല്‍വി വഴങ്ങാതെയാണ് ഇന്ത്യ കലാശപ്പോരിനെത്തുന്നത്. ഇന്നു നടക്കുന്ന ഫൈനലില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം ചോദിച്ച് കപ്പ് സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."