HOME
DETAILS
MAL
ഇന്ത്യയ്ക്കെതിരേ ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്റെ പരാതി
backup
September 30 2016 | 03:09 AM
ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യം പാക് മേഖലയില്‍ കടന്നുകയറിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴും ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്റെ പരാതി. ഇന്ത്യ ആക്രമണം നടത്തിയയെന്നാണ് ഐക്യരാഷ്ട്ര സഭയില്‍ പാരാതിപ്പെട്ടത്.
അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിനെതിരേ നടപടി വേണമെന്ന് പാകിസ്താന് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. പാക് പ്രതിനിധി മലീഹാ സോധിയാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.
രക്ഷാസമിതി ഇക്കാര്യം ചര്‍ച്ചചെയ്യണം. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനം തുടര്‍ന്നാല്‍ തന്റെ രാജ്യത്തിനു തിരിച്ചടിക്കേണ്ടിവരുമെന്ന് മലീഹാ സോധി മുന്നറിയിപ്പുനല്‍കി.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ നേരിട്ടു കണ്ട് ഇന്ന് പാക് പ്രതിനിധി പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."