ആശുപത്രി വളപ്പില്‍ ബന്ധുക്കളുടെ ബഹളം
കുന്നംകുളം: നവജാത ശിശുവിന്റെ മരണത്തെ തുടര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുക്കാരും ബഹളമുണ്ടാക്കി. ആശുപത്രി അധികൃതരുടെ അലംഭാവമാണ് മരണത്തിന് കാരണമായതെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതാണ് ബഹളത്തിന് കാരണമായത്.
വളയംകുളം പടിഞ്ഞാറെ വളപ്പില്‍ റഷീദ്, മുഹ്‌സിന ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരണപെട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രസവത്തിനായി 27-ാം തിയതിയാണ് മുഹ്‌സിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തിയറ്ററിലേക്ക് കൊണ്ടുപോയി ഉച്ചയോടെ കൂടെയുണ്ടായിരുന്നവര്‍ ജുമാനമസ്‌ക്കാരത്തിന് പള്ളിയില്‍ പോയ സമയത്താണ് ഡോക്ടര്‍ വന്ന് പെട്ടന്ന് സിസേറിയന്‍ ചെയ്യണമെന്നാവശ്യപെട്ടത്.
ഇതിനായി ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ കൊണ്ട് ഒപ്പിടിക്കുകയും ചെയ്തു. അല്‍പം കഴിഞ്ഞ് ഡോക്ടര്‍ വന്ന് ഹാര്‍ട്ടിന് മിടിപ്പുണ്ടെന്നും ഗുരുതരമാണെന്നും പിന്നീട് കുട്ടി മരിച്ചതായും അറിയിച്ചു.
സംഭവം ഡോക്ടര്‍ക്ക് സംഭവിച്ച കൈപിഴയാണെന്നാരോപിച്ചായിരുന്നു ബന്ധുക്കള്‍ ആശുപ ത്രിയില്‍ ബഹളമുണ്ടാക്കിയത്. പിന്നീട് ആശുപത്രി മാനേജ്മന്റ് ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് ബന്ധുക്കള്‍ പിരിഞ്ഞു പോയത്. വിഷയത്തില്‍ ഡോക്ടര്‍ക്ക് പിഴവ് പറ്റിയില്ലെന്നും കുട്ടിയുടെ ഹാര്‍ട്ടിനുണ്ടായ തകരാറാണ് മരണ കാരണമെന്നും അന്വേഷണത്തില്‍ മനസിലായതായും ഇത് ബന്ധുക്കളെ ബോധ്യപെടുത്തിയതായും ആശുപത്രി ഡയറക്ടര്‍ ഡോ. നിസാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."